Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ജി ബിരുദ ഏകജാലകം;...

എം.ജി ബിരുദ ഏകജാലകം; രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
mg university news 20-11-20
cancel

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ബിരുദപ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ചവർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് നവംബർ 25ന് വൈകീട്ട് 4.30ന് മുമ്പായി അലോട്ട്‌മെന്‍റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. നവംബർ 25നകം ഫീസടയ്ക്കാത്തവരുടേയും ഫീസടച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്‍റ് റദ്ദാക്കും.

പരീക്ഷതീയതി

രണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ - ലേണിംഗ് ഡിസെബിലിറ്റി/ഇന്റലക്ച്വൽ ഡിസെബിലിറ്റി (2019 അഡ്മിഷൻ റഗുലർ/2016, 2017, 2018 അഡ്മിഷൽ സപ്ലിമെന്‍ററി/മേഴ്‌സി ചാൻസ് - ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പരീക്ഷകൾ ജനുവരി അഞ്ചുമുതൽ ആരംഭിക്കും.

പിഴയില്ലാതെ ഡിസംബർ ഒന്നുവരെയും 525 രൂപ പിഴയോടെ രണ്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ മൂന്നുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷ കേന്ദ്രം മാറ്റത്തിന് അപേക്ഷിക്കാം

നവംബർ 24ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി., നവംബർ 25ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ എൽ.എൽ.ബി. (റഗുലർ/സപ്ലിമെന്‍ററി) പരീക്ഷകൾക്ക് പരീക്ഷകേന്ദ്രം മാറ്റാൻ ആഗ്രഹിക്കുന്നവർ സർവകലാശാല വെബ്‌സൈറ്റിലെ ഗൂഗിൾ ഫോം ലിങ്ക് വഴി സെന്‍റർ മാറ്റത്തിന് അപേക്ഷിക്കണം. നവംബർ 22ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

വൈവാവോസി

2020 ഒക്‌ടോബറിൽ നടന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയവും വൈവാവോസിയും നവംബർ 23 മുതൽ ഓൺലൈനായി നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ 2020-21 അക്കാദമിക വർഷത്തെ എം.എസ് സി. സൈക്കോളജി കോഴ്‌സിന് പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി നവംബർ 23ന് രാവിലെ 10ന് പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731034.

-മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്‍റ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർ നാഷണൽ റിലേഷൻസ്, എം.എ. (പൊളിറ്റിക്‌സ് ആന്‍റ് ഹ്യൂമൻ റൈറ്റ്‌സ്), എം.എ. പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. സ്‌പോട് അഡ്മിഷനുള്ള ഇന്‍റർവ്യൂ നവംബർ 25ന് രാവിലെ 10ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തണം.

പരീക്ഷഫലം

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ആർട്‌സ് ഇൻ ജേർണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷൻ (2016 പി.ജി. റഗുലേഷൻ പ്രകാരമുള്ള സി.ബി.സി.എസ്. - സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 30 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

-2019 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ആർട്‌സ് ഇൻ ജേർണലിസം ആന്‍റ് മാസ് കമ്മ്യൂണിക്കേഷൻ (2016 പി.ജി. റഗുലേഷൻ പ്രകാരമുള്ള സി.ബി.സി.എസ്. - സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 30 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്‍റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmg universitynotification
News Summary - mg university news 20-11-20
Next Story