Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർക്കുദാനത്തിന്​...

മാർക്കുദാനത്തിന്​ പിന്നാലെ മാർക്ക്​ തട്ടിപ്പിന്​ ശ്രമമെന്ന്​ ആരോപണം; ഉന്നത വിദ്യാഭ്യാസവകുപ്പ്​ ഇടപെടുന്നു

text_fields
bookmark_border
MG-University
cancel

കോട്ടയം: എം.കോം പരീക്ഷയുടെ ഉത്തരക്കടലാസും രജിസ്​റ്റർ നമ്പറും അതുമായി ബന്ധപ്പെട്ട രഹസ്യനമ്പറും (​േഫാൾസ്​ നമ ്പർ) ആവശ്യപ്പെട്ട്​ എം.ജി സിൻഡിക്കേറ്റ്​ അംഗം പരീക്ഷ കൺട്രോളർക്ക്​ കത്ത്​ നൽകിയത്​ ഗുരുതര ​ക്രമക്കേടെന്ന്​ ആരോപണം. ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പും ഇടപെട്ട്​ സമഗ്ര അന്വേഷണത്തിന്​ ഉത്തരവിടുമെന്നാണ്​ സൂചന. ഇത ്തരത്തിൽ രേഖകൾ ആവശ്യപ്പെടുന്നത്​ മാർക്ക്​ തട്ടിപ്പിനാണെന്നാണ്​ വിദ്യാഭ്യാസ വിദഗ്​ധരുടെ അഭിപ്രായം. സിൻഡിക്കേറ്റ്​ അംഗത്തി​​െൻറ കത്ത്​ തുടർ നടപടിക്കായി ഒപ്പിട്ട്​ വൈസ്​ ചാൻസലർ പരീക്ഷ കൺ​േ​ട്രാളർക്ക്​ കൈമാറിയത്​ പ്രശ്​നത്തി​​െൻറ ഗൗരവം വർധിപ്പിക്കുന്നു. ഇതോടെ, എം.ജിയിൽ മാർക്കുദാനത്തിന്​ പിന്നാലെ ഉത്തരക്കടലാസുകൾ സിൻഡിക്കേറ്റ്​ അംഗത്തിന്​ കൈമാറാനുള്ള നീക്കവും വിവാദത്തിലായി.

പുനര്‍ മൂല്യനിര്‍ണയത്തി​​െൻറ ഘട്ടത്തില്‍ വേണ്ടപ്പെട്ടവർക്ക്​ കൂടുതല്‍ മാര്‍ക്ക് നല്‍കാന്‍ വഴിയൊരുക്കുന്ന രീതിയിൽ ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്​ കൈമാറാനുള്ള നീക്കമാണ്​ പുറത്തുവന്നത്​. എംകോം നാലാം സെമസ്​റ്റര്‍ കോഴ്‌സി​​െൻറ അഡ്വാന്‍സ്ഡ് കോസ്​റ്റ്​ അക്കൗണ്ടിങ് പരീക്ഷയുടെ 30 ഉത്തരക്കടലാസുകൾ രജിസ്​റ്റർ നമ്പറും ഫോള്‍സ് നമ്പറും ഉള്‍പ്പെടെ കൈമാറണമെന്നായിരുന്നു പരീക്ഷ നടത്തിപ്പ് ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര്‍. പ്രഗാഷി​​െൻറ കത്ത്​.

പരീക്ഷ മോണിറ്ററിങ് സമിതിയല്ലാതെ വി.സി പോലും അറിയരുതെന്ന്​ നിയമമുള്ള ഉത്തരക്കടലാസുകളാണ്​ ഫോള്‍സ് നമ്പര്‍ സഹിതം കൈമാറാന്‍ നീക്കം നടന്നത്. കോഴ്‌സി​​െൻറ പരീക്ഷഫലം കഴിഞ്ഞ 15നാണ്​ വന്നത്. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാവുന്ന തീയതി അവസാനിക്കുന്നതി​​െൻറ തലേന്നാണ്​ സ്വന്തം ലറ്റർപാഡിൽ സിന്‍ഡിക്കേറ്റ് അംഗത്തി​​െൻറ കത്ത്. പുനര്‍മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള നടപടി പൂര്‍ത്തിയാകുന്നതുവരെ രജിസ്​റ്റര്‍ നമ്പറും ഫോള്‍സ് നമ്പറും കൈമാറാന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കെയാണ് നീക്കമെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. അതേസമയം, പുനര്‍മൂല്യ നിര്‍ണയ സോഫ്റ്റ് വെയറി​​െൻറ കാര്യക്ഷമത പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്ന്​ ഡോ. പ്രഗാഷ്​ പറയുന്നു. പേപ്പറുകള്‍ ആവശ്യപ്പെട്ടതല്ല, കത്ത് പുറത്തായതാണ് ചട്ടവിരുദ്ധമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. കൂടുതല്‍ മാര്‍ക്കുള്ള 30 പേരുടെ ഉത്തരക്കടലാസാണ് ആവശ്യപ്പെട്ടത്. ഇവര്‍ക്ക് ഇനി മാര്‍ക്ക് കൂട്ടിനല്‍കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉത്തരക്കടലാസുകളുടെ ആദ്യപേജിലെ പേരും രജിസ്​റ്റര്‍ നമ്പറും ഉള്ള ഭാഗം ആദ്യമേ കീറിമാറ്റും. തുടര്‍ന്ന് ഇതിൽ എഴുതിച്ചേർക്കുന്ന രഹസ്യനമ്പറാണ്​ ഫോൾസ്​ നമ്പർ. മൂല്യനിര്‍ണയം കഴിഞ്ഞ്​ ലഭിക്കുന്ന ഉത്തരക്കടലാസുകളില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ രഹസ്യമായി ഫോള്‍സ് നമ്പറും രജിസ്​റ്റര്‍ നമ്പറും ഒത്തുനോക്കിയാണ് മാര്‍ക്ക് നല്‍കുന്നത്. മൂന്ന് രേഖകളും ഒരുമിച്ചുലഭിച്ചാല്‍ വിദ്യാര്‍ഥികളെയും അവരുടെ കോളജുകളും തിരിച്ചറിയാന്‍ സാധിക്കും. പുനര്‍മൂല്യനിര്‍ണയത്തി​​െൻറ ഘട്ടത്തില്‍ വേണ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കി സഹായിക്കാനും ഇതുവഴി സാധിക്കും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmg universityMark fraudrevaluation
News Summary - MG University -Mark fraud in revaluation - Kerala news
Next Story