Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രഫ. ഡി. മാവൂത് എം.ജി...

പ്രഫ. ഡി. മാവൂത് എം.ജി വൈസ് ചാന്‍സലര്‍

text_fields
bookmark_border
പ്രഫ. ഡി. മാവൂത് എം.ജി വൈസ് ചാന്‍സലര്‍
cancel

കോട്ടയം: പ്രമുഖ അക്കാദമീഷ്യനും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അധ്യാപകനുമായ പ്രഫ. ഡോ. ഡി. മാവൂത് മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റു. 33 വര്‍ഷത്തെ അധ്യാപന, ഗവേഷണ, ഭരണ പരിചയമുണ്ട്. കുസാറ്റ് സോഷ്യല്‍ സയന്‍സസ് ഫാക്കല്‍റ്റിയുടെയും കേരള സര്‍വകലാശാല മാനേജ്മെന്‍റ് സ്റ്റഡീസ് ഫാക്കല്‍റ്റിയുടെയും ഡീനാണ്. കുസാറ്റ്, കര്‍ണാടക കേന്ദ്ര സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും പോണ്ടിച്ചേരി, കേരള കേന്ദ്ര സര്‍വകലാശാലകളുടെ കോര്‍ട്ട് അംഗവുമാണ്.

കുസാറ്റില്‍ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍, സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ ഡയറക്ടര്‍, ഫിസിക്കല്‍ എജുക്കേഷന്‍ വകുപ്പ് മേധാവി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.നിരവധി പി.എച്ച്ഡി, പോസ്റ്റ്-ഡോക്ടറല്‍ ഗവേഷകര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, ഇന്ത്യന്‍ എത്തോസ്, ബിസിനസ് എത്തിക്സ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. മാനേജ്മെന്‍റ് വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾക്ക് 2019ല്‍ ദേവാങ് മേത്ത വിദ്യാഭ്യാസ നേതൃത്വ അവാര്‍ഡ് നേടിയിട്ടുണ്ട്.

മധുരൈ കാമരാജ് സര്‍വകലാശാലയില്‍നിന്ന് എം.ബി.എയും കുസാറ്റില്‍നിന്ന് പി.എച്ച്ഡിയും നേടിയ പ്രഫ. മാവൂത് തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശിയാണ്. ഭാര്യ: വാസന്തി. മക്കള്‍: നിര്‍മല വൈശാലിനി (കണ്‍സള്‍ട്ടന്‍റ്), ധനവേന്ത് (സംരംഭകൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LecturerCochin University of Science And TechnologyM.G. UniversityKerala News
News Summary - Prof. D. Mawut M.G. Vice Chancellor
Next Story