Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ജി ഷോയിൽ നിങ്ങൾക്കും താരമാകാം
text_fieldsbookmark_border
കോഴിക്കോട്: എം.ജി. ശ്രീകുമാറിന്റെ സംഗീത യാത്രയുടെ നാൽപത് വർഷങ്ങൾ ആഘോഷമാക്കാൻ മാധ്യമം ഒരുക്കുന്ന ‘മധുമയമായ് പാടാം’ മ്യൂസിക്കൽ നൈറ്റിൽ താരമാകാൻ നിങ്ങൾക്കും അവസരമൊരുങ്ങുന്നു. ഡിസംബർ 28ന് കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ആഘോഷം.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ’MG songs Sing n Win’ മത്സരത്തിലൂടെ നിങ്ങൾക്കും പരിപാടിയുടെ ഭാഗമാകാം. എം.ജി. ശ്രീകുമാർ പാടിയ പാട്ടിന്റെ നാലു വരികൾ പാടിയതിനുശേഷം എന്തുകൊണ്ട് നിങ്ങൾ എം.ജിയെ ഇഷ്ടപ്പെടുന്നുവെന്ന് ചുരുങ്ങിയ വാക്കുകളിൽ പറയുന്ന വിഡിയോ വാട്സ്ആപ് ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മധുമയമായ് പാടാം’ പരിപാടിയുടെ വേദിയിൽ സംബന്ധിക്കാൻ അവസരം ലഭിക്കും.
ഒപ്പം ആകർഷകമായ സമ്മാനങ്ങളും ഗായകരെ കാത്തിരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പാട്ടുകൾ മാധ്യമം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കും. വാട്സ്ആപ് നമ്പർ: 96450 07172.
Next Story

