ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനായി എം.ജി. രാജമാണിക്യം ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി ഡോ. എം.ജി. രാജമാണിക്യം ചുമതലയേറ്റു. 2008 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം തമിഴ്നാട് മധുരൈ സ്വദേശിയാണ്.
അണ്ണാ സർവകലാശാലയിൽനിന്ന് സ്വർണ മെഡലോടെ എം.ഇ ബിരുദവും ലണ്ടനിലെ കിങ്സ് കോളജിൽനിന്ന് പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്. കുളങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ‘എന്റെ കുളം എറണാകുളം’, ദുരന്തനിവാരണവും ദുരിതാശ്വാസവും ലക്ഷ്യമിട്ടുള്ള ‘അൻപോട് കൊച്ചി’ തുടങ്ങിയ കർമപദ്ധതികൾക്ക് നേതൃത്വം നൽകി. കേരള സർക്കാറിന്റെ മികച്ച ജില്ല കലക്ടർ അവാർഡ്, യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ബെസ്റ്റ് പ്രാക്ടീസ് ഇൻ യൂത്ത് വളന്റീയറിങ്, യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ‘ജലമിത്രം’ അവാർഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പദവിക്കൊപ്പം വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പുകളുടെ സെക്രട്ടറി, ദേവസ്വം സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

