എം.ജി ബിരുദ പ്രവേശനം: രണ്ടിലധികം അലോട്ട്മെൻറുകൾ ൈഹകോടതി താൽക്കാലികമായി തടഞ്ഞു
text_fieldsകൊച്ചി: എം.ജി സർവകലാശാലക്ക് കീഴിലെ സ്വാശ്രയ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ കോഴ്സുകളിലേക്ക് രണ്ടിലധികം അലോട്ട്മെൻറുകൾ നടത്തുന്നത് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. അൺഎയ്ഡഡ് കോളജുകളിലെ 50 ശതമാനം സീറ്റുകളിൽ കേന്ദ്രീകൃത അലോട്ട്മെൻറിലൂടെ സർവകലാശാലതന്നെ പ്രവേശനം നടത്തുന്നതിനെതിരെ ഓൾ കേരള പ്രൈവറ്റ് ആർട്സ് ആൻഡ് സയൻസ് അൺ എയ്ഡഡ് കോളജ് മാനേജ്മെൻറ് അസോസിയേഷനും ആലുവ കുഴിവേലിപ്പടി കെ.എം.ഇ.എ കോളജും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ ഇടക്കാല ഉത്തരവ്.
ഹരജി തീർപ്പാകുംവരെ അസോസിയേഷന് കീഴിലെ സ്വാശ്രയ കോളജുകളിലെ രണ്ടിലധികം അലോട്ട്മെൻറ് അനുവദിക്കരുതെന്ന ഇടക്കാല ആവശ്യം അനുവദിക്കുകയായിരുന്നു. ഹരജിയിൽ സർവകലാശാലയോടും സർക്കാറിനോടും കോടതി വിശദീകരണം തേടി.അൺ എയ്ഡഡ് കോളജുകളിലെ 50 ശതമാനം സീറ്റുകൾ സർവകലാശാല ഏറ്റെടുത്ത് അലോട്ട്മെൻറ് നടത്താൻ നിയമപരമായി കഴിയില്ലെന്ന് കാട്ടിയാണ് ഹരജി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

