വാഗമണ്ണിലും മേട്ടുക്കുറിഞ്ഞി പൂവിട്ടു
text_fieldsപീരുമേട്: വാഗമണ്ണിന് സമീപം കോലാഹലമേട് പൈൻ വാലിക്ക് സമീപം മേട്ടുക്കുറിഞ്ഞി പൂവിട്ടു. മൊട്ടക്കുന്നുകളിലാണ് കഴിഞ്ഞദിവസം പൂ വിരിഞ്ഞത്. കഴിഞ്ഞയാഴ്ച പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലും കുട്ടിക്കാനത്തിന് സമീപം ആഷ്ലിയിലും മേട്ടുക്കുറിഞ്ഞി വിരിഞ്ഞിരുന്നു. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ മേട്ടുക്കുറിഞ്ഞി കാണാൻ സഞ്ചാരികളുടെ വൻ തിരക്കാണ്.
ചിലർ പൂക്കൾ അടത്തിയെടുക്കുകയും ചെടികൾ ചുവടോടെ പിഴുതു കൊണ്ടുപോകുന്നുമുണ്ട്. വിരിഞ്ഞ പൂക്കളിൽ ഭൂരിഭാഗവും സഞ്ചാരികൾ ഇങ്ങനെ നശിപ്പിച്ചു. വാഗമണ്ണിൽ വിരിഞ്ഞ മേട്ടുക്കുറിഞ്ഞി പൂക്കൾ സംരക്ഷിക്കന്നമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. സഞ്ചാരികളെ പൂക്കൾ അടർത്താനും ചെടികൾ പിഴുതെടുക്കാനും അനുവദിക്കരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

