Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം, ഉരുൾപൊട്ടൽ;...

പ്രളയം, ഉരുൾപൊട്ടൽ; മരണം 100 കടന്നു, റെയിൽ-റോഡ് ഗതാഗതം നിലച്ചു

text_fields
bookmark_border
Thottumukkam
cancel
camera_alt????????????? ?????????????????? ??????????????????

തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യും അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്ന​ു​ള്ള കു​ത്തൊ​ഴു​ക്കും തീ​ർ​ത്ത ദു​രി​തം കേ​ര​ള​ത്തി​ന്​ താ​ങ്ങാ​വു​ന്ന​തി​ന​പ്പു​റം. മ​ഹാ​പ്ര​ള​യ​ത്തി​ൽ സം​സ്​​ഥാ​നം തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ടു. കേ​ര​ള​ത്തി​​​െൻറ വ​ലി​യൊ​രു ഭാ​ഗം വെ​ള്ള​ത്തി​ലാ​യ​തി​നാ​ൽ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​യി. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്​​ഥാ​ന​ത്ത്​ 100 പേ​രാ​ണ്​ മ​ഴ​ക്കെ​ടു​തി​യി​ൽ മ​രി​ച്ച​ത്. ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ അ​ഭ​യം​തേ​ടി. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്​ ജി​ല്ല​ക​ളി​ലാ​ണ്​ ക​ന​ത്ത നാ​ശ​ന​ഷ്​​ടം. ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും വ്യാ​പ​ക​മാ​ണ്. തി​രു​വ​ന​ന്ത​പു​രം-​ഷൊ​ർ​ണൂ​ർ റൂ​ട്ടി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ വ​രെ ട്രെ​യി​ൻ സ​ർ​വി​സ്​ നി​ർ​ത്തി. കൊ​ച്ചി​യി​ലെ മെ​ട്രോ റെ​യി​ൽ സ​ർ​വി​സും നി​ർ​ത്തി​വെ​ച്ചു. 

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കൂ​ടു​ത​ൽ കേ​ന്ദ്ര​സേ​ന എ​ത്തി​ക്ക​ഴി​ഞ്ഞു. അ​വ​ർ ഹെ​ലി​േ​കാ​പ്​​ട​ർ, വി​മാ​നം  വ​ഴി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.  ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​വും  മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന്​ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ജി​ല്ല​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ  24 മ​ണി​ക്കൂ​ർ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സം​സ്​​ഥാ​ന​ത്ത്​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ലാ​യി​ര​ത്തോ​ളം ട്രാ​ൻ​സ്​​ഫോ​ർ​മ​റു​ക​ൾ ഒാ​ഫ്​ ചെ​യ്​​ത​തി​നാ​ൽ പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി​യു​മി​ല്ല.  ശു​ദ്ധ​ജ​ല​വി​ത​ര​ണ​വും പ​ല​യി​ട​ങ്ങ​ളി​ലും ത​ക​രാ​റി​ലാ​യി.

അ​തേ​സ​മ​യം, അ​ടു​ത്ത മൂ​ന്നു​ദി​വ​സം കൂ​ടി ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ശ​ക്ത​മാ​യ കാ​റ്റുമുണ്ടാകും.വെള്ളിയാഴ്​ചയിലെ പി.എസ്​.സി, സർവകലാശാല പരീക്ഷകൾ മാറ്റി. മെഡിക്കൽ, ഡ​​െൻറൽ പ്രവേശനം ഞായറായഴ്​ച വരെയും മാറ്റിയിട്ടുണ്ട്​.

ആലപ്പുഴയിൽ ഒരാൾ വെള്ളത്തിൽ വീണു മരിച്ചു

ആലപ്പുഴ കാക്കാഴം തിണ്ടങ്കേരിൽ ചന്ദ്രൻ 60വയസ്, വെള്ളത്തിൽ വീണു മരിച്ചു. CPI കാക്കാഴം ബ്രാഞ്ച് സെക്രട്ടറിയാണ്. രാവിലെ മുതൽ കാണാനില്ലായിരുന്നു. അൽപം മുൻപാണ് മരിച്ച നിലയിൽപോലീസ് കണ്ടെത്തിയത്.

പത്തനംതിട്ടയിൽ അഞ്ച് താലൂക്കുകളിലായി 26000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ 

പ്രളയക്കെടുതിയില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി ഒഴികെയുള്ള താലൂക്കുകളില്‍ 26000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. റാന്നിയില്‍ ഫോണ്‍ ബന്ധം ലഭ്യമല്ലാത്തതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് തിരുവല്ല താലൂക്കിലാണ്. ഏകദേശം 17000 പേര്‍. മറ്റ് നാലു താലൂക്കുകളിലായി 9000 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു.

Thodupuzga kulamavu Puliyan mala
തൊടുപുഴ കുളമാവിലെ പുലിയൻ മലയി​ലേക്കുള്ള പാത തകർന്ന നിലയിൽ
 

സംസ്ഥാനത്ത് ഒാണം അവധി പുനഃക്രമീകരിച്ചു

സംസ്ഥാനത്ത്​ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി  ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി ആഗസ്​റ്റ്​​ 17ന്​ (വെള്ളി) അടച്ച്​  29ന് തുറക്കുന്നതുമായിരിക്കുമെന്ന്​ വിദ്യാഭ്യാസ വകുപ്പ്​ അറിയിച്ചു.

കണ്ണൂർ സർവ്വകലാശാലക്ക്​ കീഴിലെ മുഴുവൻ കോളേജുകളിലെയും ഡിപ്പാർട്ടുമ​​​​​​െൻറുകളിലെയും ഓണാവധി  ആഗസ്ത് 17 മുതൽ 28 വരെയായി പുന:ക്രമീകരിച്ചു.ആഗസ്ത് 29 മുതൽ ക്ലാസുകൾ  അവധി കഴിഞ്ഞ്  പുനരാരംഭിക്കും.

റോഡ്​-റെയിൽ-ജലഗതാഗതം നിലച്ചു

കനത്ത മഴയിൽ സംസ്​ഥാനത്ത്​ പലയിടത്തും റോഡ്​-ട്രെയിന്‍-ജലഗതാഗത സംവിധാനം തകരാറിലായി.​ ദീർഘ-ഹ്രസ്വദൂര ട്രെയിനുകളും ബസുകളും സർവിസ്​ നിർത്തിവെച്ചത്​ മഴ​ക്കെടുതിയിൽ കടുത്തദുരിതം പേറുന്ന ആയിരങ്ങളുടെ ദുരിതം ഇരട്ടിപ്പിച്ചു. കോട്ടയം-പത്തനംതിട്ട-ഇടുക്കി ജില്ലകളിൽനിന്നുള്ള കെ.എസ്​.ആർ.ടി.സിയുടെ ഭൂരിപക്ഷം ദീർഘദൂര സർവിസുകളും മുടങ്ങി. ദിവസങ്ങൾക്ക്​ മുമ്പ്​ സർവിസ്​ പോയ നിരവധി ബസുകൾ വിവിധ ഡിപ്പോകളിൽ കുടുങ്ങിയത്​ പ്രതിസന്ധി രൂക്ഷമാക്കി. മധ്യകേരളത്തിൽനിന്ന്​ മലബാർ മേഖലയിലേക്ക്​ പോയ ബസുകളാണ്​​ റോഡ്​ ഗതാഗതം തടസ്സപ്പെട്ടതോടെ വിവിധ ഡിപ്പോകളിൽ കുടുങ്ങിയത്​. മധ്യകേരളത്തിൽനിന്ന്​ മലബാർ മേഖലയിലേക്കുള്ള സ്വകാര്യ ബസുകളും സർവിസ്​ നിർത്തിവെച്ചു. ഇവ​ിടെ നിന്നുള്ള ബംഗളൂരു-മൈസൂർ-മധുര-തെങ്കാശി സർവിസുകളും നിർത്തിവെച്ചിട്ടുണ്ട്​. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലഗതാഗത വകുപ്പി​​​​​​​​​​​​െൻറ ബോട്ടുകൾ സർവിസ്​ നടത്തുന്നു​ണ്ടെങ്കിലും ആവശ്യത്തിന്​ ബോട്ടുകളില്ല. നിലവിൽ കുട്ടനാടും അപ്പർകുട്ടനാടും ഒറ്റപ്പെട്ട നിലയിലാണ്​.

nedumbassery airport
വെള്ളം കയറിയ നെടുമ്പാശ്ശേരി വിമാനത്താവളം
 

നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളത്തിൽ മുങ്ങി; 26വരെ സർവിസ്​ നിർത്തി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളത്തിൽ മുങ്ങിയതോടെ ആഗസ്​റ്റ്​ 26 വരെ സർവിസ്​ നിർത്തിവെച്ചു. റൺവേയിലും ഏപ്രണിലും വെള്ളക്കെട്ടായതിനാൽ വിമാനങ്ങൾ ഇറക്കാൻ പറ്റാത്ത സ്ഥിതിയാണ്​. ചുറ്റുപാടും വെള്ളത്തിൽ മുങ്ങിയതിനാൽ വെള്ളം പമ്പ് ചെയ്തുകളയാനും കഴിയില്ല. നേരത്തേ, ശനിയാഴ്ചവരെ സർവിസ് ഉണ്ടാകില്ലെന്നാണ് അറിയിച്ചിരുന്നത്. വെള്ളക്കെട്ട് വർധിച്ചതോടെയാണ് 26ന് ഉച്ചക്ക് രണ്ടുവരെ സർവിസ് നിർത്തിവെച്ചത്. 

പെരിയാർ നിറഞ്ഞുകവിഞ്ഞതാണ് ആലുവയും നെടുമ്പാശ്ശേരിയും ഉൾപ്പെടെ മുങ്ങാൻ കാരണം. റൺവേ, പാർക്കിങ്, ഓപറേഷൻസ് ഏരിയ, സോളാർ പ്ലാൻറുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലാണ്. വെള്ളം പമ്പ് ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ചുറ്റുമതിൽ പൊളിച്ച് വെള്ളം ഒഴുക്കിക്കളയാനും ശ്രമിച്ചിരുന്നു. എന്നാൽ, സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്. 

 

ഇടുക്കിയിൽ 20 പേർ കൂടി മരിച്ചു; ഏഴുപേ​െ​ര കാണാതായി​


തൊടുപുഴ: ഇടുക്കി ജില്ലയിൽ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ബുധനാഴ്​ചയും വ്യാഴാഴ്​ച പുലർച്ചയുമായി 20 പേർ മരിച്ചു. ഏഴുപേരെ ഉരുൾപൊട്ടലിൽ കാണാതായി​. കഴിഞ്ഞ ദിവസങ്ങളിൽ 13 പേർ മരിക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്​തതിന്​ പുറ​മെയാണിത്​. ചെറുതോണി ഗാന്ധിനഗർ കോളനിയിലെ വനരാജ് (65), ഭാര്യ കമലം (60), പെരുംകാല കല്ലടിയിൽ ജയരാജി​​​​​​​​​​​​​​െൻറ ഭാര്യ ഭാവന (38), മകൾ ശ്രുതി (10), കീരിത്തോട് കണിയാംകുടിയിൽ ശശിയുടെ ഭാര്യ സരോജിനി (50), കരിമ്പൻകാനം വട്ടപ്പാറയിൽ വി.എ. ജോർജ് (70), ഭാര്യ അന്നക്കുട്ടി (65), മകൾ കുഞ്ഞുമോൾ (41), വെള്ളത്തൂവൽ എസ് വളവിൽ തുറവക്കൽ തങ്കച്ചൻ (മാത്യു -58), ഭാര്യ ഡെയ്സി (ലൈസ -56), നെടുങ്കണ്ടം പച്ചടി താറാവിളയിൽ ജയ​​​​​​​​​​​​​​െൻറ പിതാവ് പീറ്റർ തോമസ് (72), ഭാര്യ റോസമ്മ (70), ജയ​​​​​​​​​​​​​​െൻറ ഭാര്യ ജോളി (43), കുഞ്ചിത്തണ്ണി എല്ലക്കൽ ആഡ്യനാൽ ത്രേസ്യാമ്മ (80) എന്നിവരാണ്​ മരിച്ചത്​. 

കൊടുംപ്രളയം; നേരിടുന്നത് കേട്ടുകേൾവിയില്ലാത്ത ദുരിതം

പെരുമ്പാവൂർ: കേരളം അനുഭവിക്കുന്ന അതിഭയാനക മഹാപ്രളയത്തിൽ ജില്ലയുടെ മൂന്നിൽ രണ്ടു ഭാഗവും അക്ഷരാർഥത്തിൽ മുങ്ങി. പെരുമ്പാവൂർ, മൂവാറ്റുപുഴ, ആലുവ, പറവൂർ, കാലടി, മലയാറ്റൂർ, കോതമംഗലം മേഖലകളിൽ പതിനായിരങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. ചൊവ്വാഴ്ച ഉച്ചയോടെ ഇരുകരകളും വിഴുങ്ങി തുടങ്ങിയ പെരിയാർ ബുധൻ, വ്യാഴം ദിവസങ്ങളിൽ കൂടുതൽ രൗദ്രതയിലായി.

ഇടുക്കി, ഇടമലയാർ എന്നിവക്കൊപ്പം മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളവും കൂടി ഒഴുകിയെത്തിയതോടെ പെരിയാർ ഇരുകരകളിലേക്കും പാഞ്ഞുകയറി തുടങ്ങി. നദിയെ പാടശേഖരങ്ങളുമായി ചേർക്കുന്ന ഇടത്തോടുകൾ കരകവിഞ്ഞതാണ് മഹാപ്രളയത്തിന് തുടക്കമിട്ടത്. രണ്ടര മൂന്ന് മീറ്റർ വരെ കുത്തനെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. 

മലപ്പുറം ജില്ലയിൽ രണ്ട്​ ദിവസങ്ങളിലായി 22 മരണം

മലപ്പുറം: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മലപ്പുറം ജില്ലയിൽ രണ്ട് ദിവസങ്ങളിലായി മരിച്ചത്​ 22 പേർ. ബുധനാഴ്ച കൊണ്ടോട്ടി പെരിങ്ങാവിൽ ഒമ്പതും സമീപത്തെ പൂച്ചാലിൽ മൂന്നുംപേർ മണ്ണിടിഞ്ഞ്​ മരിച്ചു. വ്യാഴാഴ്ച ഊർങ്ങാട്ടിരി ഓടക്കയം നെല്ലിയായിയിൽ ഏഴുപേരും എടവണ്ണ കൊളപ്പാട്ട്​ ഒരാളും ഉരുൾപൊട്ടലിൽ മരിച്ചു. തിരൂർക്കാട്ട്​ നിർമാണത്തിലിരുന്ന പള്ളി തകർന്ന് ബുധനാഴ്ച ഇതര സംസ്ഥാന തൊഴിലാളിയും തിരൂരങ്ങാടി കൊടിഞ്ഞിയിൽ വൈദ്യുതി പോസ്​റ്റില്‍നിന്ന് ഷോക്കേറ്റ് യുവാവും മരിച്ചു. 

കൊണ്ടോട്ടി കിഴിശ്ശേരിയിൽ ബുധനാഴ്ച തോട്ടിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന് വേണ്ടിയും പരപ്പനങ്ങാടി കുണ്ടംകടവിൽ ഇന്നലെ കടത്തുതോണി മറിഞ്ഞ് കാണാതായ വിദ്യാർഥിക്കായും തിരച്ചിൽ തുടരുകയാണ്. മലയോരത്ത് രണ്ട് ദിവസങ്ങളിൽ വ്യാപകമായി ഉരുൾപൊട്ടി. കോഴിക്കോട്-തൃശൂർ, കോഴിക്കോട്-പാലക്കാട് ദേശീയപാതകളിലും സംസ്ഥാനപാതകളിലും ചെറുറോഡുകളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. കരിപ്പൂരിൽ എട്ട് വിമാനങ്ങൾ തിരിച്ചുവിട്ടു. കനത്ത മഴ റെയിൽ ഗതാഗതത്തെയും ബാധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെയും അവധിയായിരുന്നു. നാടും നഗരങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കണ്ണൂരിൽ അഞ്ചിടത്ത്​ ഉരുൾപൊട്ടി; തോണിമറിഞ്ഞ്​ ഒരു മരണം 

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ബുധനാഴ്​ച രാവിലെ മുതൽ ശക്​ത​ിപ്പെട്ട മഴ വ്യാഴാഴ്​ചയും തുടരുകയാണ്​. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. രാമന്തളി കൊവ്വപ്പുറത്ത്​ പുഴയിൽ തോണിമറിഞ്ഞ്​ പണ്ടാര വളപ്പിൽ ഭാസ്കരൻ (52) മരിച്ചു. തോണിയിലുണ്ടായിരുന്ന മറ്റൊരാൾ രക്ഷപ്പെട്ടു. ഇരിട്ടി താലൂക്കിൽ  അഞ്ചിടത്ത്​ ഇന്നലെ ഉരുൾപൊട്ടി. അമ്പായത്തോട്, പാൽചുരം, കൊട്ടിയൂർ, കേളകം മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശമുണ്ടായി. 

കണ്ണൂർ ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 1100 പേർ എത്തി. ഇരിട്ടി താലൂക്കിൽ എട്ടും തളിപ്പറമ്പിൽ രണ്ടും തലശ്ശേരിയിൽ മൂന്നും ക്യാമ്പുകളാണ്​  പ്രവർത്തിക്കുന്നത്​. മഴ ശമിച്ചതിനെ തുടർന്ന്​ കഴിഞ്ഞ ദിവസം ചില ക്യാമ്പുകൾ അടച്ചിരുന്നു. നിടുംപൊയിൽ-മാനന്തവാടി അന്തർസംസ്ഥാന പാതയിൽ സെമിനാരി വില്ല ബസ്​ സ്​റ്റോപ്പിൽനിന്ന് വെള്ളറ കോളനിയിലേക്കുള്ള പാലം മലവെള്ളപ്പാച്ചിലിൽ തകർന്നു.  മലവെള്ളപ്പാച്ചിലിൽ അടക്കാത്തോട് ജലസേചന ബണ്ടും തകർന്നു.

 

​വെള്ളിയാഴ്​ചത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

തിരുവനന്തപുരം-കോട്ടയം-എറണാകുളം, എറണാകുളം-ഷൊർണ്ണൂർ-പാലക്കാട്​ സെക്ഷനിലെ എല്ലാ ട്രെയിനുകളും നാളെ വരെ നിർത്തി വെച്ചതായി റെയിൽവെ അറിയിച്ചു. തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-നാഗർകോവിൽ-തിരുനെൽവേലി സെക്ഷനിലെ ട്രെയിനുകൾ വേഗത കുറച്ചായിരിക്കും സർവ്വീസ്​ നടത്തുക.

ഇന്നും നാളെയും കൂടി മഴ തുടരും

ഇന്നും നാളെയും കൂടി  കനത്ത മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ചവരെ ജാഗ്രത തുടരണം. മറ്റന്നാള്‍ മുതല്‍ മഴയുടെ ശക്തി കുറയും. തീരദേശ മേഖലയില്‍ അടുത്ത 48 മണിക്കൂര്‍ കാറ്റിന് സാധ്യതയുണ്ട്​. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ്​ മഴക്ക് കാരണം. 

ആറ്​​ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 കോഴിക്കോട്​, വയനാട്‌,​ മലപ്പുറം, ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളിലെ  പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സ്കൂളുകൾക്കും, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയം എന്നിവക്കും, അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും. ആരോഗ്യ സർവകലാശാല ഈ മാസം 26 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്​.

ചാർജറി​​​​​​​​​​​​​​​​െൻറ കേബിളും മൂന്ന്​ ബാറ്ററികളും ഉപയോഗിച്ച്​ ഫോണുകൾ ചാർജ്​ ചെയ്യാം
 

രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേനയെത്തും 

എൻ.ഡി.ആർ.എഫ് കൂടുതല്‍ സേനയെ ഉടന്‍ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാനം ആവശ്യപ്പെടുന്ന കാര്യങ്ങളും സൈനിക സഹായവും അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. കൂടാതെ സൈന്യത്തിന്‍റെ സ്‌പെഷ്യല്‍ ഫോഴ്‌സിനെ ഉടന്‍ വിന്യസിക്കും.

ഇതിനായുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 10 ഹെലികോപ്റ്ററുകളാണുള്ളത്. പത്തെണ്ണം കൂടി ഉടന്‍ എത്തും. ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, ഫയര്‍ ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് ഉള്‍പ്പെടെ 52 ടീമുകള്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. മറൈന്‍ കമണ്ടോസും ഉടന്‍ എത്തും. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു കപ്പലുകള്‍ ഉതിനായി സഹായിക്കും. കോസ്റ്റ്ഗാര്ഡിന്‍റെ കൂടുതല്‍ വിഭാഗങ്ങള്‍ ഉടന്‍ എത്തും. ദുരിതബാധിത സ്ഥലങ്ങളില്‍, ഭക്ഷണ പാക്കറ്റുകളും കുടിവെള്ളവും ഇവർ നല്‍കും. 
 

പി.എസ്.എസി പരീക്ഷകൾ മാറ്റിവെച്ചു

പി.എസ്.എസി നാളെയും മറ്റെന്നാളും (വെള്ളി, ശനി) നടത്താനിരുന്ന ഡിപ്പാർട്ട്മെന്‍റ് പരീക്ഷകൾ, ഇന്‍റർവ്യൂ, സർട്ടിഫിക്കറ്റ് വെരിഫിക്കേൻ എന്നിവ മാറ്റിവെച്ചു.   

നടി മല്ലിക സുകുമാരനെ രക്ഷാപ്രവർത്തകർ വീട്ടിൽനിന്ന്​ സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റുന്നു
 

റാന്നിയിൽ ജലനിരപ്പ് താഴ്ന്നു


പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു വരുകയാണ്. തിരുവല്ല താലൂക്കില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ നീണ്ടകരയില്‍ നിന്ന് എത്തിച്ച നാല് ബോട്ടുകള്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കുടുങ്ങി കിടക്കുന്ന എല്ലാവരേയും രക്ഷപ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. 

കോഴഞ്ചേരി, റാന്നി താലൂക്കുകളിലെ വീടുകളില്‍ കുടുങ്ങിയിട്ടുള്ളവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് നീണ്ടകരയില്‍ നിന്നുള്ള എട്ടു ബോട്ടുകള്‍ പ്രവര്‍ത്തനം നടത്തി വരുന്നു. ഏഴെണ്ണം കോഴഞ്ചേരിയിലും ഒരെണ്ണം റാന്നിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. നാലു ബോട്ടുകള്‍ കൂടി നീണ്ടകരയില്‍ നിന്നും തിരുവല്ലയില്‍ എത്തിച്ചിട്ടുണ്ട്. 

എന്‍.ഡി.ആര്‍.എഫിന്‍റെ 10 അംഗങ്ങൾ കൂടി രക്ഷാ പ്രവര്‍ത്തനത്തിനായി പത്തനംതിട്ട ജില്ലയില്‍ എത്തി. നേരത്തെ എത്തിയ അഞ്ചു ടീമുകളെ ആറന്മുളയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരുന്നു. ഇതോടെ ജില്ലയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ എൻ.ഡി.ആർ.എഫ് ടീമുകളുടെ എണ്ണം 15 ആയി.


 

pathanamthitta flood
പത്തനംതിട്ടയിൽ ഹെലികോപ്റ്റർ മാർഗം രക്ഷാപ്രവർത്തനം നടത്തുന്നു
 

എയ്ഞ്ചൽ വാലിയിൽ ഭക്ഷണം വിതരണം ചെയ്യും

കോട്ടയം മുക്കൂട്ടുതറ എയ്ഞ്ചൽ വാലിയിൽ ഒറ്റപ്പെട്ടു പോയ ആയിരം കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കോട്ടയം പൊലീസ് പരേഡ് ഗ്രൗസിൽ നിന്ന് ഹെലികോപ്ടർ പുറപ്പെട്ടു. തഹസിൽദാർ, പോലീസ്, ഡോക്ടർ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘo ഹെലികോപ്ടറിൽ ഉണ്ടാകും. പ്രദേശവാസികൾക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യും.


ബാണാസുര, കക്കയം ഡാം ഇനിയും ഉയർത്തിയേക്കും 

ബാണാസുര ഡാം വൃഷ്ടി പ്രദേശങ്ങളിൽ മഴ കനക്കുന്നതിനാൽ രാവിലെ 9 മണിക്ക് ശേഷം 10 cm വീതമുള്ള 3 ഘട്ടമായി 30 cm വരെ ഷട്ടർ ഉയർത്താൻ സാധ്യധ ഉണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കമെന്ന സന്ദേശം പള്ളികളിൽ കൂടി അറിയിച്ചിട്ടുണ്ട്. കാരാപ്പുഴ ഡാം ഷട്ടർ തുറക്കുന്നതിനാൽ കാരാപ്പുഴ- അമ്പലവയൽ റോഡിലൂടെയുള്ള ഗതാഗതം പാടില്ല.കക്കയം ഡാമിന്‍റെ ഷട്ടറുകൾ നാലടി ആയി ഉയർത്തും. കുറ്റ്യാടി പുഴയുടെ തീരദേശ വാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.


 

thumboormuzhi
തുമ്പൂർമുഴിയിൽ വെറ്റിനറി സർവകലാശാലയിലെ കന്നുകാലി ഫാമിലെ കാലികൾ ഒലിച്ചുപോയി
 

അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി

ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അരുവിക്കര ഡാമിന്‍റെ നാലു ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു ഷട്ടറുകൾ ഉയർത്തിയ പേപ്പാറ ഡാമിൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. 108.99 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 110.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

നെയ്യാർ ഡാമിൽ ജലനിരപ്പ് ഇന്നലത്തേതിൽനിന്നു കുറഞ്ഞു. ഇന്നലെ 84.45 മീറ്ററായിരുന്ന ജലനിരപ്പ് ഇന്നു രാവിലെ 83.95 ആയി താഴ്ന്നു. 84.75 മീറ്ററാണു പരമാവധി സംഭരണ ശേഷി. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിൽനിന്നു സൈന്യം രക്ഷപ്പെടുത്തിയവരെ വ്യോമമാർഗം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ 20 പേരെ ശംഖുമുഖം ടെക്‌നിക്കൽ മേഖലയിൽ എത്തിച്ചു. ചാല ബോയ്‌സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്.

പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ 50 സെ.മീറ്റർ കൂടി തുറക്കും. കരമനയാറിൽ ജലനിരപ്പ് ഉയർന്നേക്കും. നിലവിൽ രണ്ടു ഷട്ടറുകൾ തുറന്നിട്ടുണ്ട്. മൂന്നാമത്തെ ഷട്ടർ തുറക്കുന്നു.


കൈനകരിയിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കും

ആലപ്പുഴ ഡില്ലയിലെ കൈനകരി വടക്ക്, കൈനകരി തെക്ക് മേഖലകളിലെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ ഭരണകൂടം ബോട്ടുകളും മറ്റ് സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. പാണ്ടനാട്, ആറാട്ടുപുഴ, ഇടനാട്, പുത്തൻകാവ് എന്നിവിടങ്ങളിൽ എൻ.ഡി.ആർ.എഫിന്‍റെയും ഐ.ടി.ഡി.പിയുടെയും സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനായി രംഗത്ത്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൺട്രേൾ റൂം അറിയിച്ചു.


കണ്ണൂർ ജില്ലയിൽ ആകെ 13 ദുരിതാശ്വാസ ക്യാംപുകളിലായി 1100 പേർ

ഇരിട്ടി താലൂക്കിൽ 8, തളിപ്പറമ്പിൽ രണ്ട്, തലശ്ശേരിയിൽ മൂന്ന് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ശിവപുരം വില്ലേജിൽ കുണ്ടേരിപ്പൊയിൽ 25 വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ബന്ധുവീടുകളിലേക്കും അയൽപക്കങ്ങളിലേക്കും മാറ്റി.


ചെങ്ങന്നർ-ആറൻമുള റോഡിൽ ഒരു കുടുബം സഹായം തേടുന്നു

ചെങ്ങന്നർ-ആറൻമുള റോഡിൽ ആൽത്തറ ജംങ്ഷനും പഴയ പോസ്റ്റ് ഓഫിസിനും ഇടക്ക് വലതു വശത്ത് ഫർണിച്ചർ ഷോപ്പിന് പുറകിൽ ഒറ്റനില വീട്ടിൽ വർഗീസ്, ഭാര്യ ലിസ്റ്റമ്മ എന്നിവർ കുടുങ്ങി. ഇവർ വീടിന്‍റെ ടെറസിൽ രക്ഷ കാത്തിരിക്കുന്നു. വീട് മുങ്ങാൻ സാധ്യതയുള്ളതിനാൽ ഉടൻ സഹായം എത്തിക്കണമെന്ന് ആവശ്യം.
 

പത്തനംതിട്ടയില്‍ നിന്നും രക്ഷപ്പെടുത്തിയവരുടെ വിവരങ്ങള്‍

പത്തനംതിട്ടയില്‍ നിന്നും സൈന്യം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയവരെ തിരുവനന്തപുരം ചാല ബോയ്സ് സ്കൂളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍:- ചാര്‍ജ് ഓഫീസര്‍ ഷിബു-7907150768, ബിനു-9747491010, ഡി.പി.ഐ-9447625106, വില്ലേജ് ഓഫീസര്‍-8547610107, പി.ടി.എ പ്രസിഡന്‍റ് -9446323919, 8075322301, ചാല ബോയ്സ് സ്കൂള്‍ - 9497012817.

മെഡിക്കൽ, ഡ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറൽ ​പ്രവേശനത്തിന്​ 18, 19 തീയതികളിൽ സൗകര്യം

മെഡിക്കൽ, ഡ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറൽ അനുബന്ധ കോഴ്​സുകളിൽ ​പ്രവേശനത്തിന്​ 18, 19 തീയതികളിൽ കൂടി ബന്ധപ്പെട്ട കോളജുകളിൽ സൗകര്യമൊരുക്കുമെന്ന്​ പ്രവേശന പരീക്ഷാ കമീഷണർ. ഇൗ തിയതികളിലും പ്രവേശനം നേടാൻ കഴിയാത്തവർക്ക്​ 20ന്​ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒാഡിറ്റോറിയത്തിൽ നേരിട്ട്​ വന്ന്​ പ്രവേശനം നേടാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്​.

കണ്ണൂർ കൊട്ടിയൂർ പാൽചുര മലയിൽ ഉരുൾപൊട്ടി വ്യാപകമായ നാശം

കണ്ണൂർ കൊട്ടിയൂർ പാൽചുര മലയിൽ ഉരുൾപൊട്ടി വ്യാപകമായ നാശം. നിരവധി കൃഷിയിടങ്ങൾ ഒലിച്ചു പോയി. ആളപായമുള്ളതായി വിവരമില്ല. ഒറ്റപ്പെട്ടു പോയ ഗ്രാമത്തിലേക്ക് രക്ഷാപ്രവർത്തകർ പുറപ്പെട്ടിട്ടുണ്ട്.

തൃശൂർ ദയ ആശുപത്രിയിൽ വെള്ളം കയറി. ഇവിടത്തെ കിടപ്പു രോഗികളെ അമല ഉൾപ്പെടെ വിവിധ ആശുപത്രികളിലേക്ക് മാറ്റുന്നു.

രക്ഷാപ്രവര്‍ത്തനങ്ങൾ സൈന്യത്തിന് കൈമാറണം -രമേശ് ചെന്നിത്തല

സംസ്ഥാനം മഴക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങൾ സൈന്യത്തിന് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാറിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി ആശങ്കാജനകമാണ്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 
 

പരീക്ഷകൾ മാറ്റിവെച്ചു

സംസ്​ഥാനത്തെ വിവിധയിടങ്ങൾ വെള്ളത്തിനടിയിലായതിനാൽ ആഗസ്​ത്​ 17ന്​ നടത്തേണ്ടിയിരുന്ന ഹയർസെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു. ഒന്നാം വർഷ ഹയർസെക്കൻററി/ വൊക്കേഷണൽ ഹയർസെക്കൻററി ഇംപ്രൂവ്​മ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ്​/ സപ്ലിമെ​​​​ൻററി പരീക്ഷകളാണ്​ മാറ്റിവെച്ചത്​. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കുമെന്ന്​ ബോർഡ്​ ഒാഫ്​ ഹയർസെക്കൻററി എക്​സാമിനേഷൻ സെക്രട്ടറി അറിയിച്ചു.
 

ബസ് സർവീസുകൾ നിലച്ചു

പാലക്കാട് നിന്ന് കോഴിക്കോട്, ഷൊർണൂർ, തൃശൂർ റൂട്ടുകളിലേക്കുള്ള ബസ് സർവീസുകൾ നിലച്ചു. രാവിലെ മലപ്പുറം പെരിന്തൽമണ്ണയിലേക്ക് സർവീസ് ഉണ്ടായിരുന്നെങ്കിലും വെള്ളപ്പൊക്കത്തെ തുടർന്ന് 11 മണിയോടെ സർവീസ് അവസാനിപ്പിക്കുകയായിരുന്നു.  പൊള്ളാച്ചി, കോയമ്പത്തൂർ റൂട്ടിൽ മാത്രമാണ് കെ.എസ്.ആർ.ടി.സിയും തമിഴ്നാട് സർക്കാർ ബസുകളും സർവീസ് നടത്തുന്നത്. 

പാലക്കാട് നിന്ന് ഉച്ചക്ക് ഒരു മണിക്ക് ചെന്നൈ-മംഗലാപുരം-എഗ്മോർ എക്സ്പ്രസ് സർവീസ് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
കോഴിക്കോട്-തൃശൂർ റൂട്ടിൽ പുഴക്കലിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ബസ് സർവീസ് നിർത്തിവെച്ചു.

ബസുകൾ അടക്കം നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.  

 

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു

 
​കണ്ണൂർ ജില്ലയിൽ 750 ലേറെ പേരെ മാറ്റി പാർപ്പിച്ചു

കണ്ണൂർ രാമന്തളിയിൽ തോണി മറിഞ്ഞ് മദ്ധ്യവയസ്കൻ മരിച്ചു. കൂടെ ഉണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടു.
 

കണ്ണൂർ ശിവപുരം വില്ലേജിൽ കുണ്ടേരിപ്പൊയിലെ 25 വീടുകളിൽ വെള്ളം കയറി കുടുംബങ്ങൾ വഴിയാധാരമായി. രാജഗിരി ഇട കോളനിയിലെ 13 ഓളം കുടുംബങ്ങളിലെ 40 പേർ ഒറ്റപ്പെട്ടു. 
 

കണ്ണൂർ ജില്ലാ അതിർഥികളായ കർണാടക വനത്തിൽ കനത്തമഴയാണ്. കാര്യംകോട് പുഴയിൽ വെള്ളപ്പൊക്കം.
തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിലെ വടക്കാഞ്ചേരി കുറാഞ്ചേരിയിൽ ഉരുൾപൊട്ടൽ. അഞ്ച് വീടുകൾക്കു മേലെ മണ്ണ് ഇടിഞ്ഞു വീണു. 16 പേർ പെട്ടിട്ടുണ്ടെന്നാണ് നിഗമനം. മൂന്നു പേരെ പുറത്തെടുത്ത് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ദുരന്ത നിവാരണസേന സ്ഥലത്തേക്ക് നീങ്ങി. ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു.

 

പ്രളയ കെടുതിയുമായി ബന്ധപ്പെട്ടു  ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ ക്ക് സഹായം നല്‍കുന്നതിനായി പ്രതി പക്ഷ നേതാവിന്‍റെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 0471-2318330, 9895179151, 9400209955, 9847530352, 8848515182 എന്നീ  നമ്പറില്‍ വിളിച്ചാല്‍ ജനങ്ങക്കുള്ള ബുദ്ധിമുട്ടുകള്‍ അപ്പപ്പോള്‍ തന്നെ അധികൃതരെ അറിയിച്ചു പരിഹാരം ഉറപ്പു വരുത്താന്‍ ശ്രമിക്കുമെന്നു പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചു.

തൃശൂർ കുറ്റൂരിൽ റെയിൽവെ ഗേറ്റിനടുത്ത് വീടിന്റെ മതിൽ ഇടിഞ്ഞു വീണ് പുതുക്കുളങ്ങര രാമദാസ് (71) മരിച്ചു
 

ചെറുതുരുത്തി: ദേശമംഗലം പള്ളം കൊറ്റമ്പത്തൂരിൽ ഉരുൾപൊട്ടൽ. നാലു പേർ മണ്ണിനടിയിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി.
 

സംസ്​ഥാനത്ത്​ ശക്​തമായി തുടരുന്ന മഴയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടി. 14 ജില്ലകളിലും അതിവ ജാഗ്രതാ നിർ​േദശം നൽകിയിരിക്കുകയാണ്​. പാലക്കാട്​ നെൻമാറയിൽ ഉരുൾപൊട്ടലിൽ രണ്ടു കുടുംബത്തിലെ ഏഴുപേരും കോട്ടയത്ത്​ ഒരു കുടുംബത്തിലെ നാലു പേരും കോഴിക്കോട്​ രണ്ട്​ കുട്ടികളുമുൾപ്പെടെ ഇന്ന്​ മാത്രം 15 മരണം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. കനത്തമഴയെ തുടർന്ന്​ ഇന്ന്​ സംസ്​ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുന്നു.
 

കോട്ടയം ഇൗരാറ്റുപേട്ട തീക്കോയി, പാലക്കട്​ നെൻമാറ​, തൃശൂർ പൂമല, കേഴിക്കോട്​ കൂടരഞ്ഞി കൂമ്പാറ, കക്കാടംപൊയിൽ, തോട്ടുമുക്കം, മലപ്പുറം എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരിൽ നാലിടത്തും തിരുവനന്തപുരം കരടിയോട്ടിൽ രണ്ടിടത്തുമാണ്​ ഉരുൾപൊട്ടിയത്​. പാലക്കാട്​ നെൻമാറയിൽ ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന്​ എട്ടു പേർ മരിച്ചു. കൂടുതൽ പേർ മണ്ണിനടിയിൽ​ പെട്ടിക്കുണ്ട്​. അവർക്കായി തെരച്ചിൽ തുടരുകയാണ്​.

palakkad-nenmara-accident

പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടലില്‍ നവജാതശിശു ഉള്‍പ്പടെ മൂന്ന് കുടുംബങ്ങളിലെ എട്ടു പേര്‍ മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഗംഗാധരൻ, ഭാര്യ സുഭദ്ര, മകൾ ആതിര അവരുടെ നവജാത ശിശു, മറ്റൊരു മകൾ ആര്യ (17), പരേതനായ ഉണ്ണി കൃഷ്ണന്‍റെ മകൻ അഭിജിത്, മകൾ അനിത എന്നിവരാണ് മരിച്ചത്. കാണാതായ രണ്ടു പേർക്ക് വേണ്ടി പൊലീസും അഗ്നിശമനസേനയും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. പുലർച്ചെ നെന്മാറ പോത്തുണ്ടിക്ക് അടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ മൂന്നു കുടുംബങ്ങളിലെ ആളുകൾ ഒലിച്ചുപോയി. 

തിരുവനന്തപുരത്ത്​ വെള്ളം കയറിയ നിലയിൽ
 

കോഴിക്കോട്​ കൂമ്പാറിയിലും മാവൂർ ഉൗർക്കടവിലും വീടിനു​േമൽ മണ്ണിടിഞ്ഞു വീണ്​ രണ്ടു കുട്ടികൾ മരിച്ചു. കുടുംബത്തിലെ മറ്റു അഞ്ചു പേരെ രക്ഷപ്പെടുത്തി. കൂമ്പാറയിൽ തയ്യിൽ തൊടിയിൽ പ്രകാശ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ മകൻ അരുൺ (10) ആണ്​ മരിച്ചത്. ഉൗർക്കടവിൽ അപകടത്തില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. ഒരുകുട്ടി മരിച്ചു. അരീക്കുഴി കുഞ്ഞിക്കോയയും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ഒരാള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

കോട്ടയം ഈരാറ്റുപേട്ട തീക്കോയിക്കു സമീപം രാത്രി വീടിനുമേല്‍ മണ്ണിടിഞ്ഞ് വീണ് നാലു​േപര്‍ മരിച്ചു. നാലുപേരെ രക്ഷപെടുത്തി. നരിമാറ്റത്തില്‍ കൊട്ടിരിക്കല്‍ വീട്ടില്‍ മാമി, മകന്റെ ഭാര്യ മോളി, മക്കളായ ടിന്റു, അല്‍ഫോണ്‍സ  എന്നിവരാണ് മരിച്ചത്. മാമിയുടെ മകന്‍ ജോമോന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. വെറ്റിലപ്പാറയിൽ ഉരുൾപൊട്ടി ഒരാൾ മരിച്ചു. മലപ്പുറം എടവണ്ണ കൊളപ്പാട്​ മണ്ണിടിഞ്ഞ്​ സ്​ത്രീ മരിച്ചു. നിഷ(30) ആണ്​ മരിച്ചത്​. 

കരടിയോട് കോളനിയിലെ മൂന്നംഗ ആദിവാസി കുടുംബത്തെ കാണാതായി. കോളനി ഒറ്റപ്പെട്ടു. പൂമ്പാറ ടൗൺ വെള്ളത്തിലായി. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം അങ്ങാടിയിലും വെള്ളം കയറുന്നു. കടകൾ ഒഴിപ്പിക്കുന്നു. പാലക്കാട്​  മണ്ണാർക്കാട് അതിശക്തമായ മഴ തുടരുന്നു. പരപ്പനങ്ങാടി കുണ്ടംകടവിൽ കടത്തു തോണി മറഞ്ഞു പന്ത്രണ്ടുകാരനെ കാണാതായി. തോണിയിലുണ്ടായിരുന്ന മുതിർന്നയാളേയും രണ്ടു കുട്ടികളെയും നാട്ടുകാർ രക്ഷപെടുത്തി. ഒഴുക്കിൽ പെട്ട് കാണാതായ കുട്ടിക്ക് വേണ്ടി രക്ഷാ പ്രവർത്തനം തുടരുന്നു

train-accident

അതിനിടെ പെരിയാറിൽ ജലനിരപ്പ്​ അനിയന്ത്രിതമായി ഉയർന്നതിനെ തുടർന്ന്​ എറണാകുളം -ചാലക്കുടി പാതയിൽ ട്രെയിൻ സർവീസ്​ നിർത്തിവെച്ചു. കൊച്ചിയിൽ മുട്ടംയാർഡിൽ വെള്ളം കയറിയതിനെ തുടർന്ന്​ മെട്രോ സർവീസ്​ നിർത്തിവെച്ചു. 

അതേസമയം, മഴയോടൊപ്പം ഡാമുകളും തുറന്നു വിട്ടതിനാൽ പമ്പയിലുണ്ടായ വെള്ളത്തി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ കുത്തൊഴുക്ക്​ മൂലം പത്തനം തിട്ട മുങ്ങിയ നിലിയിലാണ്​. പത്തനംതിട്ട നഗരത്തിലും വെള്ളം കയറി. നിരവധി പേർ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്​. കൊല്ലത്തു  നിന്നും 20  മൽസ്യബന്ധന ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് പത്തനംതിട്ടയിലേക്കു പുറപ്പെട്ടു. എൻ.ഡി.ആർ.എഫി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ 10 ടീം കൂടി രക്ഷാ പ്രവര്‍ത്തനത്തിനായി ജില്ലയില്‍ എത്തി. നേരത്തെ എത്തിയ അഞ്ചു ടീമുകളെ ആറന്മുളയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരുന്നു. ഇതോടെ ജില്ലയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ എൻ.ഡി.ആർ.എഫി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ ടീമുകളുടെ എണ്ണം 15 ആയി. 

ജില്ലയിൽ ഊര്‍ജിത രക്ഷാപ്രവര്‍ത്തനം നടന്നുവരുകയാണ്. നീണ്ടകരയില്‍ നിന്നു വന്ന ആറു വലിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇതില്‍ അഞ്ചോളം ബോട്ടുകള്‍ ആറന്മുള, കോഴഞ്ചേരി, അയിരൂര്‍ മേഖലകളിലേക്കാണ് അയച്ചിരിക്കുന്നത്. ഇതില്‍ ഒരു ബോട്ട് ഉപയോഗിച്ച് 25 ഓളം പേരെ രക്ഷപ്പെടുത്തി കഴിഞ്ഞു. റാന്നി മേഖലയില്‍ വെള്ളം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ആറന്മുള ഭാഗത്ത് ജലനിരപ്പ് ചെറുതായി കൂടിയിട്ടുണ്ട്. എന്നാല്‍, ഡാമിന്റെ ഷട്ടറുകള്‍ പകുതിയില്‍ അധികം താഴ്ത്തിയിട്ടുള്ളതു കൊണ്ട് ജല നിരപ്പ് ഉയരാന്‍ സാധ്യതയില്ല.

പലയിടത്തും രക്ഷാപ്രവർത്തകർക്ക്​ എത്തിച്ചേരാനായിട്ടില്ല.  ആളുകൾ കുടുങ്ങിക്കിടക്കുന്ന ഇടങ്ങൾ രക്ഷാപ്രവർത്തകർക്ക്​ മനസിലാക്കുന്നതിനായി അടയാളങ്ങൾ നൽകണമെന്ന്​ അറിയിച്ചിരുന്നു.  ഇന്നലെ തന്നെ വിവരമറിയിച്ചെങ്കിലും രക്ഷാപ്രവർത്തകർ എത്തിയിട്ടില്ലെന്ന്​ പലരും പരാതി പറയുന്നുമുണ്ട്​. സംസ്​ഥാനത്തെ എല്ലാ വിമാനത്താവളങ്ങളും സൈന്യത്തിന്​ തുറന്നു നൽകാൻ പ്രതിരോധ മന്ത്രി നിർദേശിച്ചിട്ടുണ്ട്​. 

road-block

10 ഹെലികോപ്റ്ററുകളും 23 ബോട്ടുകളും റാന്നിക്കു ഉടനെ വരുന്നുണ്ട്. ഹെലികോപ്ടർ ശബ്ദം കേൾക്കുമ്പോൾ ലൈറ്റ് അടിക്കാൻ ഉള്ള ശ്രമിക്കണമെന്ന്​ അധികൃതർ അറിയിച്ചു. എൻ.ഡി.ആർ.എഫി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ ആറുടീമുകൾ കലക്ട്രേറ്റിൽ നിന്ന് കോഴഞ്ചേരിക്ക് തിരിച്ചിട്ടുണ്ട്​. റാന്നിയിൽ പുതുതായി  എത്തിയ രണ്ടു ബോട്ടുകൾ കൂടി രക്ഷാപ്രവർത്തനം തുടങ്ങി. 

പത്തനംതിട്ട ജില്ലയിലേക്കും ചെങ്ങന്നൂരിലേക്കുമുള്ള 156 അംഗ കരസേന- എൻ ഡി ആർ എഫ് സംഘം തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടിട്ടുണ്ട്. 25 ബോട്ടുകളുമായാണ് സേനാ വിഭാഗം എത്തുന്നത്. ഈ സംഘം പത്തനംതിട്ടയിൽ എത്തുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകും. നിലവിൽ നേവിയുടെ ഒരു സംഘവും നീണ്ടകരയിൽ നിന്നെത്തിച്ച മത്സ്യ തൊഴിലാളി ബോട്ടുകളും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാണ് നിർദ്ദേശം.

ചെങ്ങന്നൂരിൽ കോസ്റ്റ് ഗാർഡിന്റെ 20പേർ ,എൻഡിആർഎഫിന്റെ 30പേർ ,ഫയർഫോഴ്സ് സംഘം , ഇൻഡോ ടിബറ്റൻ ഫോഴ്സ് തുടങ്ങിയ സേനാവിഭാഗങ്ങൾ കർമ്മരംഗത്തുണ്ട്​. നേരം പുലർന്നതോടെ രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്​ ജില്ലാഭരണകൂടം . വിവിധഭാഗങ്ങളിൽനിന്ന് കൂടുതൽ ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിക്കുന്നുണ്ട്​. താലൂക്ക് ഓഫീസിലെയും വിവിധ വില്ലേജ് ഓഫീസുകളിലെയും ജീവനക്കാരും കൺട്രോൾ റൂമും സജീവമായി പ്രവർത്തന രംഗത്തുണ്ട്​.

അടിയന്തര രക്ഷാപ്രവർത്തനത്തിന് 1077 എന്ന നമ്പറിൽ ബന്ധപ്പെടാം
പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ട് കഴിയുന്നവർ നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്‍: 8281292702
മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: 0468-2222515, 2322515 (പത്തനംതിട്ട കലക്ടറേറ്റ്), 8078808915, 8547610039 (ഡെ. കലക്ടർ), 0468-2222505 (സി.എ-ജില്ലാ കലക്ടർ)
താലൂക്ക് ഓഫീസുകളിലെ നമ്പരുകൾ: 0468-2222221, 9447712221 (കോഴഞ്ചേരി), 04734-224826, 9447034826 (അടൂര്‍), 0468-2240087, 8547618430 (കോന്നി), 0469-2682293, 9447014293 (മല്ലപ്പള്ളി), 04735-227442, 9447049214 (റാന്നി), 0469-2601303, 9447059203 (തിരുവല്ല) 
സ്റ്റേറ്റ് കൺട്രോൾ റൂം തുറന്നു... ഫോൺനമ്പർ: 0471 2331639, തിരുവനന്തപുരം ജില്ല: 0471 2730045.
നെടുമ്പാശേരി വിമാനത്താവളം കൺട്രോൾ റൂം: 0484 3053500, 0484 2610094

Numbers

 

Show Full Article
TAGS:heavy rain Rain Havoc flood kerala news malayalam news 
News Summary - Metro Service Cancelled - Kerala News
Next Story