Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെട്രോ കാർഡ്​ സേവനം...

മെട്രോ കാർഡ്​ സേവനം എല്ലാ  സ്​റ്റേഷനിലേക്കും 

text_fields
bookmark_border
kochi-metro
cancel

കൊ​ച്ചി: യാ​ത്ര​ക്കാ​ർ​ക്കാ​യി കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്​ (കെ.​എം.​ആ​ർ.​എ​ൽ) പു​റ​ത്തി​റ​ക്കി​യ കൊ​ച്ചി വ​ൺ കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ എ​ല്ലാ സ്​​റ്റേ​ഷ​നി​ലേ​ക്കും. ആ​ലു​വ മു​ത​ൽ മ​ഹാ​രാ​ജാ​സ്​ ഗ്രൗ​ണ്ട്​ വ​രെ​യു​ള്ള 16 സ്​​റ്റേ​ഷ​നി​ലും കാ​ർ​ഡ്​ വാ​ങ്ങാ​നും റീ​ചാ​ർ​ജ്​ ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യ​മാ​ണ്​ ന​വം​ബ​ർ ആ​ദ്യ​വാ​രം നി​ല​വി​ൽ​വ​രു​ന്ന​ത്. ഇ​തോ​ടെ, കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ കൊ​ച്ചി വ​ൺ പ്രീ​പെ​യ്​​ഡ്​ കാ​ർ​ഡി​​​െൻറ ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 

നി​ല​വി​ൽ എ​ല്ലാ സ്​​റ്റേ​ഷ​നി​ലും കാ​ർ​ഡ്​ റീ​ചാ​ർ​ജ്​ ചെ​യ്യാ​മെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​ല്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ മാ​ത്ര​മേ ഇ​വ വി​ത​ര​ണം ചെ​യ്യു​ന്നു​ള്ളൂ. കാ​ർ​ഡു​ട​മ​ക​ൾ​ക്ക്​ യാ​ത്രാ​നി​ര​ക്കി​ൽ 20 ശ​ത​മാ​നം വ​രെ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​ക്​​സി​സ്​ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച്​ പു​റ​ത്തി​റ​ക്കി​യ ഇ​ത്​​ മെ​ട്രോ യാ​ത്ര​ക്ക്​ പു​റ​മെ ഷോ​പ്പി​ങ്, സി​നി​മ, മ​റ്റ്​ യാ​ത്രാ​സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ഒാ​പ​ൺ മെ​ട്രോ കാ​ർ​ഡ്​ കൂ​ടി​യാ​ണ്. ഇ​ങ്ങ​നെ ത​യാ​റാ​ക്കി​യ ഒ​രു ല​ക്ഷം കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും അ​ടു​ത്ത​മാ​സം ആ​ദ്യ​വാ​രം ആ​രം​ഭി​ക്കും. പ​രാ​തി​യു​ള്ള കാ​ർ​ഡു​ക​ൾ മാ​റ്റി പ​ക​രം പ​രി​ഷ്​​ക​രി​ച്ച​വ ന​ൽ​കും. 

ഒ​രു​മാ​സം പൂ​ർ​ത്തി​യാ​യ ശേ​ഷം യാ​ത്ര​ക്കാ​രു​ടെ ശ​രാ​ശ​രി എ​ണ്ണം ക​ണ​ക്കാ​ക്കി ഒ​രു ദി​വ​സം, ഒ​രാ​ഴ്​​ച, ഒ​രു മാ​സം എ​ന്നി​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന സീ​സ​ൺ ടി​ക്ക​റ്റു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത്​ പ​രി​ഗ​ണി​ക്കും. ഇൗ ​ടി​ക്ക​റ്റു​ക​ൾ​ക്ക്​ നി​ര​ക്കി​ള​വും അ​നു​വ​ദി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKMRLmalayalam newsMetro cardMetro Stations
News Summary - Metro card Service For All Stations by KMRL-Kerala News
Next Story