Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുകേഷിൽനിന്ന്​...

മുകേഷിൽനിന്ന്​ വിവാഹമോചനം ആവശ്യപ്പെട്ട്​ മേതിൽ ദേവിക; 'വേർപിരിഞ്ഞ​ാലും സുഹൃത്തുക്കളായി തുടരും'

text_fields
bookmark_border
മുകേഷിൽനിന്ന്​ വിവാഹമോചനം ആവശ്യപ്പെട്ട്​ മേതിൽ ദേവിക; വേർപിരിഞ്ഞ​ാലും സുഹൃത്തുക്കളായി തുടരും
cancel

തിരുവനന്തപുരം: കൊല്ലം എം.എൽ.എ മുകേഷിൽനിന്ന്​ വിവാഹമോചനം ആവശ്യപ്പെട്ട്​ പ്രശസ്​ത നർത്തകി മേതിൽ ദേവികയുടെ വക്കീൽ നോട്ടീസ്. വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടാണ് നടൻ കൂടിയായ മുകേഷിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്.

ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയമാണ് എന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. മാത്രമല്ല, മുകേഷി​െൻറ സമീപനങ്ങൾ സഹിക്കാൻ കഴിയുന്നതല്ലെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. മുകേഷി​െൻറ മറുപടിയുടെ അടിസ്ഥാനത്തിലാകും തുടർന്നുള്ള കോടതി നടപടികൾ എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.

മുകേഷുമായുള്ള തന്റെ ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായും വേർപിരിഞ്ഞ​ാലും സുഹൃത്തുക്കളായി തുടരുമെന്നും മേതിൽ ദേവിക പറഞ്ഞു. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നത്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും- ദേവിക പറയുന്നു.

2013 ഒക്‌ടോബർ 24 നാണ് മുകേഷ്-മേതിൽ ദേവിക വിവാഹം നടന്നത്​. ഇരുവരുടെയും രണ്ടാംവിവാഹമാണ്. പാലക്കാട് സ്വദേശിനിയാണ് ​ദേവിക. എട്ട് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. മുകേഷും ആദ്യ ഭാര്യയും നടിയുമായ സരിതയും തമ്മിലുള്ള 25 വർഷം നീണ്ട വിവാഹബന്ധം വേർപിരിഞ്ഞശേഷമാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം കഴിച്ചത്​.

Show Full Article
TAGS:Mukesh Methil Devika divorce 
News Summary - Methil Devika seeks divorce from Mukesh
Next Story