Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്സി സ്പോൺസർഷിപ്പ് തട്ടിപ്പ്: വി. അബ്ദുറഹ്മാനെതിരെ ഗവർണറുടെ അനുമതിക്കായി ഫയൽ കൈമാറി

text_fields
bookmark_border
മെസ്സി സ്പോൺസർഷിപ്പ് തട്ടിപ്പ്: വി. അബ്ദുറഹ്മാനെതിരെ ഗവർണറുടെ അനുമതിക്കായി ഫയൽ കൈമാറി
cancel
camera_alt

വി. അബ്ദുറഹ്മാൻ

തിരുവനന്തപുരം: മെസ്സിയുടെ പേരിലെ ഫുട്‌ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്‌മാനെയും മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും പ്രതിചേർക്കാൻ അനുമതി. അബ്ദുറഹ്‌മാന്റെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന സത്യപാലനെയും പ്രതിചേർക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള ഫയലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പുവെച്ചു. അതിനിടെ വി. അബ്ദുറഹ്‌മാനെ പ്രതിചേർക്കാനുള്ള അനുമതി തേടിയുള്ള ഫയൽ മുഖ്യമന്ത്രി, ഗവർണർ ഓം പ്രകാശ് മാഥൂറിന് കൈമാറി.

ഗവർണറുടെ അനുമതിയോടെയേ അബ്ദുറഹ്‌മാനെ പ്രതിചേർക്കാനാവൂ. മുൻമന്ത്രിക്കും പേഴ്‌സണൽ സ്റ്റാഫ് സത്യപാലനും ഷറഫലിക്കും കേസിൽ പങ്കുണ്ടെന്ന് അന്വേഷണം നടത്തിയ എസ്.ഐ.ടി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിചേർക്കാൻ ആവശ്യപ്പെട്ട് എസ്.ഐ.ടി സർക്കാറിനെ സമീപിക്കുകയായിരുന്നു. ഇതോടെ സത്യപാലനെയും ഷറഫലിയെയും പ്രതിചേർക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയത്. അബ്ദുറഹ്‌മാനെ പ്രതിചേർക്കാനുള്ള അനുമതിക്കുവേണ്ടി ഗവർണർക്ക് ഫയൽ നൽകുകയും ചെയ്തു. ഇതിൽ ഗവർണർ അനുമതി നൽകുന്ന മുറക്ക് അബ്ദുറഹ്‌മാനും കേസിൽ പ്രതിയാകും.

അതേസമയം, മുൻ കായികമന്ത്രി വി. അബ്ദുറഹ്‌മാനും അന്നത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണാനുമതി തേടി കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മുൻമന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാറിലേക്ക് ഫയൽ കൈമാറിയത്.

വി. അബ്ദുറഹ്‌മാനും ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമം ചുമത്തി തുടരന്വേഷണം നടത്താനുള്ള അനുമതിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ അനുമതി നൽകുകയാണെങ്കിൽ കേസ് വിജിലൻസ് അന്വേഷണത്തിലേക്ക് വഴിമാറും. ഫുട്‌ബോൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട കരാറിലും സ്‌പോൺസറെ കണ്ടെത്തിയതിലും അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായുള്ള ഇടപാടുകളിലും മുൻമന്ത്രി ചട്ടവിരുദ്ധവും ക്രമരഹിതവുമായ ഇടപെടലുകൾ നടത്തിയതായി അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുൻമന്ത്രിയെ കേസിൽ പ്രതിചേർക്കേണ്ട സാഹചര്യമാണ്. മുൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ തുടരന്വേഷണം വേണമോ എന്നതിൽ സർക്കാറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Messi Sponsorship Fraud: File Against VAbdurahiman Sent to Governor
Next Story