Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മെസ്സി’ തട്ടിപ്പ്: അബ്ദുറഹ്മാനെ പ്രതിചേർക്കാൻ എസ്.ഐ.ടി

text_fields
bookmark_border
‘മെസ്സി’ തട്ടിപ്പ്: അബ്ദുറഹ്മാനെ പ്രതിചേർക്കാൻ എസ്.ഐ.ടി
cancel
camera_alt

അ​ബ്​​ദു​റ​ഹ്മാ​ൻ, ഷ​റ​ഫ​ലി

തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്‍റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിക്കാൻ എസ്.ഐ.ടി നടപടി തുടങ്ങി. മുൻ മന്ത്രി വി. അബ്ദുറഹ്മാൻ, അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്‍റ് യു. ഷറഫലി എന്നിവരെ പ്രതിചേർക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിയതിന് പിന്നാലെയാണിത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, സ്പോൺസറായ സ്വകാര്യ കമ്പനിക്ക് നേട്ടമുണ്ടാക്കാൻ സഹായിച്ചു, സർക്കാർ ഖജനാവിന് നഷ്ടം വരുത്തി തുടങ്ങിയവയാണ് അബ്ദുറഹ്മാനെതിരായ എസ്.ഐ.ടി കണ്ടെത്തലുകൾ. പദവി ദുരുപയോഗം ചെയ്ത് അനാവശ്യ ഇടപെടൽ നടത്തിയെന്നതാണ് സത്യപാലനെതിരായ കണ്ടെത്തൽ. സർക്കാർ അനുമതി ലഭിക്കുംമുമ്പ് സ്പോൺസർക്കുവേണ്ടി കരാറിൽ ഒപ്പിട്ടെന്നാണ് ഷറഫലിക്കെതിരായ ആക്ഷേപം.

മൂന്നുപേരെയും സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി), കമ്പനിയുടെ എം.ഡി ആന്‍റോ അഗസ്റ്റിൻ എന്നിവരെയും പ്രതിചേർത്താകും അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം. മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച എ.ഡി.ജി.പി പി. വിജയന്‍റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിക്ക് തന്നെ അഴിമതി നിരോധന നിയമപ്രകാരമുള്ള തുടരന്വേഷണത്തിനും അനുമതി നൽകിയാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Messi' scam
Next Story