Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്സിയുടെ പേരിലെ കള്ളക്കളി: രേഖകൾ കണ്ടെത്താൻ എസ്​.ഐ.ടി നീക്കം

text_fields
bookmark_border
മെസ്സിയുടെ പേരിലെ കള്ളക്കളി: രേഖകൾ കണ്ടെത്താൻ എസ്​.ഐ.ടി നീക്കം
cancel

തി​രു​വ​ന​ന്ത​പു​രം: മെ​സ്സി​യേ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കൊ​ണ്ടു​വ​രാ​നെ​ന്ന പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ൽ കാ​യി​ക​വ​കു​പ്പി​ന്‍റെ പ​ക്ക​ലി​ല്ലെ​ന്ന്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ട്ടി​യ രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ എ​സ്.​ഐ.​ടി. ഇ​ക്കാ​ര്യ​ത്തി​ലെ ​ കാ​യി​ക​വ​കു​പ്പ്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്തി​ന്‍റെ ര​ണ്ടാം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും എ​സ്.​ഐ.​ടി​യു​ടെ പ​രി​ഗ​ണ​ന​ക്കാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്​ കൈ​മാ​റി. അ​തി​ന്​ പു​റ​മെ പ്ര​ശാ​ന്തി​ൽ​നി​ന്ന് എ​സ്.​ഐ.​ടി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. എ​ന്നാ​ൽ, മെ​സ്സി​യു​ടെ പേ​രി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടു​മാ​യി ബ​ന്​​ധ​പ്പെ​ട്ട സു​പ്ര​ധാ​ന രേ​ഖ​ക​ളി​ൽ പ​ല​തും കാ​യി​ക വ​കു​പ്പി​ന്‍റെ പ​ക്ക​ലി​ല്ലെ​ന്ന മൊ​ഴി​യാ​ണ്​ അ​ദ്ദേ​ഹം ന​ൽ​കി​യ​ത്.

സ്‌​പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റി​ങ് ക​മ്പ​നി​ക്ക് (ആ​ർ.​ബി.​സി) വ​രു​മാ​ന​വും ലാ​ഭ​വും അ​ട​ക്കം പ​രി​പാ​ടി​യു​ടെ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും മു​ൻ സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യെ​ന്നാ​ണ് കാ​യി​ക വ​കു​പ്പ് സ്‌​പെ​ഷ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പ്ര​ശാ​ന്തി​ന്‍റെ ര​ണ്ടാ​മ​ത്തെ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. വ​രു​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ക​ള്ള​ക്ക​ണ​ക്കു​ണ്ടാ​ക്കി. അ​ർ​ജ​ന്‍റീ​ന ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ന് ന​ൽ​കാ​നെ​ന്ന പേ​രി​ൽ വി​ദേ​ശ​ത്തേ​ക്ക് പ​ണം അ​യ​യ്ക്കു​ന്ന​തി​ന് സ്‌​പോ​ൺ​സ​ർ അ​നു​മ​തി തേ​ടി​യ​തി​ൽ വി​ദേ​ശ നാ​ണ​യ വി​നി​മ​യ​ച​ട്ട ലം​ഘ​ന​മു​ണ്ട്. സ്‌​പോ​ൺ​സ​ർ​ക്ക് അ​ഞ്ച്​ കോ​ടി​യു​ടെ സാ​മ്പ​ത്തി​ക ഇ​ള​വ് ന​ൽ​കി​യാ​ണ് ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്‌​റ്റേ​ഡി​യം വി​ട്ടു ന​ൽ​കി​യ​ത്. സ​ർ​ക്കാ​രു​മാ​യി ക​രാ​ർ ഒ​പ്പു​വ​യ്ക്കാ​ത്ത പ​ദ്ധ​തി​ക്കാ​യി ര​ണ്ട് ഐ.​എ.​എ​സു​കാ​രു​ടെ സേ​വ​നം പൂ​ർ​ണ​മാ​യും വി​ട്ടു ന​ൽ​കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. സ്‌​പോ​ൺ​സ​ർ​ക്ക് കൊ​ള്ള ലാ​ഭം കൊ​യ്യാ​വു​ന്ന ത​ര​ത്തി​ലാ​ണ് സ്‌​പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ മ​ത്സ​ര​ങ്ങ​ളു​ടെ ഡി.​പി.​ആ​ർ ത​യ്യാ​റാ​ക്കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

വ​രു​മാ​നം കു​റ​ച്ചു​കാ​ട്ടി ടി​ക്ക​റ്റ്, സം​പ്രേ​ഷ​ണം എ​ന്നി​വ മാ​ത്ര​മാ​ണ് ഡി.​പി.​ആ​റി​ൽ വ​രു​മാ​ന​മാ​യി കാ​ണി​ച്ച​ത്. വ​രു​മാ​നം കി​ട്ടു​ന്ന മ​റ്റ് മേ​ഖ​ല​ക​ളാ​യ സ്‌​പോ​ൺ​സ​ർ​ഷി​പ്പ്, സെ​ൽ​ഫി​യെ​ടു​ക്ക​ൽ, ഗെ​റ്റു​ഗ​ദ​ർ, ടേ​ബി​ൾ ഡി​ന്ന​ർ തു​ട​ങ്ങി​യ​വ വ​ഴി​യു​ള്ള വ​രു​മാ​ന​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചു. ഇ​തി​ലൂ​ടെ സ്‌​പോ​ൺ​സ​ർ​ക്ക് വ​ൻ ലാ​ഭം ഉ​ണ്ടാ​ക്കാ​ൻ വ​ഴി​യൊ​രു​ക്കി. 200 കോ​ടി രൂ​പ​യെ​ങ്കി​ലും ലാ​ഭം കി​ട്ടു​ന്ന​ത് മ​റ​ച്ചു​വ​ച്ചാ​ണ് വ​രു​മാ​നം കു​റ​ച്ചു​കാ​ണി​ച്ച​ത്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ്ര​ശാ​ന്ത്​ എ​സ്.​ഐ.​ടി​ക്ക്​ മു​മ്പാ​കെ വി​ശ​ദീ​ക​രി​ച്ചു. ധ​ന​കാ​ര്യ, കാ​യി​ക വ​കു​പ്പി​ൽ നി​ന്നു​ള്ള ഫ​യ​ലു​ക​ൾ എ​സ്.​ഐ.​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Messi Name Fraud: SIT Moves to Trace Records
Next Story