Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്സിയുടെ പേരിൽ കള്ളക്കളി; മുൻമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ നീക്കം

text_fields
bookmark_border
മന്ത്രിയെന്ന നിലയിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് വിലയിരുത്തൽ
മെസ്സിയുടെ പേരിൽ കള്ളക്കളി; മുൻമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ നീക്കം
cancel

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെയും പ്രതി ചേർക്കാനുള്ള നീക്കത്തിൽ കേസന്വേഷിക്കുന്ന എസ്.ഐ.ടി. കേസിൽ അഴിമതി തടയൽ നിയമം കൂടി ചുമത്താനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് അബ്ദുറഹ്മാനിൽനിന്ന് കഴിഞ്ഞദിവസം അന്വേഷണസംഘം മൊഴിയെടുത്തത്. മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ അഴിമതിയുണ്ടായെന്നാണ് എസ്.ഐ.ടി വിലയിരുത്തൽ. അതിൽ മുൻ കായികമന്ത്രിക്കും പങ്കുണ്ടെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ടാണ് വി. അബ്ദു റഹ്മാനെയും പ്രതി ചേർക്കാൻ നീക്കം തുടങ്ങിയത്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയുള്ള പ്രാഥമിക റിപ്പോർട്ട് ദിവസങ്ങൾക്കകം ഡി.ജി.പി വഴി സർക്കാറിന് സമർപ്പിക്കും. സർക്കാറിന്‍റെ കൂടി അനുമതിയോടെയാകും അബ്ദുറഹ്മാനെയും പേഴ്സനൽ സ്റ്റാഫുകളെയും പ്രതിയാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ എസ്.ഐ.ടി കളമശ്ശേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്‍റോ അഗസ്റ്റിൻ, സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി) എന്നിവർ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. എന്നാൽ, വിദേശ യാത്രയുൾപ്പെടെ കാര്യങ്ങളിൽ അധികാര ദുർവിനിയോഗവും അഴിമതിയും നടന്നെന്ന വിലയിരുത്തലിലാണ് വി. അബ്ദുറഹ്മാനെയും അദ്ദേഹത്തിന്‍റെ പേഴ്സനൽ സ്റ്റാഫായിരുന്ന സത്യപാലനെയും പ്രതിചേർക്കാനുള്ള നീക്കം.

മന്ത്രിയെന്ന നിലയിൽ അബ്ദുറഹ്മാൻ അധികാര ദുർവിനിയോഗം നടത്തിയെന്നാണ് എസ്.ഐ.ടി വിലയിരുത്തൽ. അനാവശ്യ വിദേശയാത്ര നടത്തി സർക്കാർ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. സർക്കാറിനെ മറയാക്കി പണമിടപാട് നടന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. സ്പോൺസറെ നിയോഗിച്ചത് സർക്കാറാണ്. പക്ഷെ, സ്പോൺസറുടെ വിശ്വാസ്യത പോലും പരിശോധിച്ചില്ല. സർക്കാർ ചുമതല ഉപയോഗപ്പെടുത്തി നടത്തിയ പണപ്പിരിവ് പി.സി ആക്ടിൽ വരുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിപ്പട്ടിക വിപുലീകരിച്ച് കോടതിയിൽ നൽകാനാണ് എസ്.ഐ.ടി നീക്കം. ആന്‍റോ അഗസ്റ്റിനെതിരെയും അഴിമതി തടയൽ നിയമം നിലനിൽക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ആന്‍റോ അഗസ്റ്റിന്‍റെ വസതികളിലും റിപ്പോർട്ടർ ചാനലിലും നടത്തിയ പരിശോധനയിൽ സർക്കാറിന്‍റെയും മുൻ കായിക മന്ത്രിയുടെയും ഇടപെടൽ വ്യക്തമാക്കുന്ന രേഖകൾ കണ്ടെത്തിയിരുന്നു. അതിന്‍റെകൂടി അടിസ്ഥാനത്തിലാണ് വി. അബ്ദുറഹ്മാനെ എസ്.ഐ.ടി ചോദ്യം ചെയ്തത്. കേരളത്തിന്‍റെ കായിക വികസനത്തിനും കായിക പ്രേമികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും വേണ്ടിയുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹം അന്വേഷണ സംഘത്തോട് വിശദീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Messi Fake News: Charge Move Against Ex-Minister
Next Story