എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ഹബീബ് മുഹമ്മദ് നിര്യാതനായി
text_fieldsആലപ്പുഴ: എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡൻറും ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ ജനറൽ സെക്രട്ടറിയുമായ സിവിൽ സ്റ്റേഷൻ വാർഡ് ദാറുൽ മുബാറക്കിൽ എ. ഹബീബ് മുഹമ്മദ്( എഫ്.സി.െഎ സൂപ്രണ്ട്, ആലപ്പുഴ-76) നിര്യാതനായി. ആലപ്പുഴയുടെ സാമൂഹിക സാമുദായിക വിദ്യാഭ്യാസ മേഖലയിൽ അരനൂറ്റാണ്ടിലേറെ പൊതുജീവിതം നയിച്ച വ്യക്തിയായിരുന്നു.
എം.ഇ.എസിെൻറ തുടക്കം മുതൽ തന്നെ സജീവമായിരുന്നു. എം.എസ്.എഫ് സ്ഥാപക ജനറൽ സെക്രട്ടറി, എസ്.ഡി കോളജിലെ ആദ്യ ചെയർമാൻ, റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ്, ആലപ്പുഴയിലെ എം.ഇ.എസ് സ്കൂളുകളുടെ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: മൈമൂന (കെ.എസ്.ഇ.ബി റിട്ട. സൂപ്രണ്ട്, എം.ഇ.എസ് വനിത വിഭാഗം സംസ്ഥാന ട്രഷറർ). മക്കൾ: ഡോ. ഫിറോസ് മുഹമ്മദ് (എം.ഇ.എസ് ഡെൻറൽ കോളജ് ഡെപ്യൂട്ടി രജിസ്ട്രാർ), ഫറൂഖ് മുഹമ്മദ്, ഫൗസാദ് മുഹമ്മദ് (ഇരുവരും ദുബൈ). മരുമക്കൾ: ഡോ. സംസീല, അമീറ (എറണാകുളം ഇൻഫോപാർക്ക് എൻജിനീയർ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
