Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിശ്വാസികൾ...

വിശ്വാസികൾ തെറ്റിദ്ധരിക്ക​െപ്പട്ടു; ​ൈശലി മാറ്റണോയെന്ന്​ തീരുമാനിക്കേണ്ടത്​ മുഖ്യമന്ത്രി -മന്ത്രി മേഴ്​സിക്കുട്ടിയമ്മ

text_fields
bookmark_border
mercykutty amma
cancel

കൊല്ലം: ശബരിമല വിഷയത്തിൽ വലിയൊരു വിഭാഗം വിശ്വാസികൾ തെറ്റിദ്ധരിക്ക​െപ്പ​െട്ടന്ന്​ മന്ത്രി മേഴ്​സിക്കുട്ട ിയമ്മ. സർക്കാർ വിശ്വാസികൾ​െക്കതിരല്ല. വിശ്വാസത്തെയും വിശ്വാസികളെയും ശബരിമലയെയും സംരക്ഷിക്കാനാണ്​ സർക്കാർ ശ ്രമിച്ചത്​. പക്ഷേ, അത്​ ബോധ്യ​െപ്പടുത്താനായില്ല. അതിനാൽ വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടു. അത്​ പരിശോധിക്കും.

ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട്​ വ്യക്​തമാക്കി. പഴയ കമ്യൂണിസ്​റ്റ്​ നിലവാരമല്ല ഇന്നത്തെ കമ്യൂണിസ്​റ്റുകൾക്കുള്ളത്​. കാലാനുസൃത മാറ്റം ഇന്നത്തെ കമ്യൂണിസ്​റ്റുകാരിലും സംഭവിച്ചിട്ടുണ്ട്​. അതിനാൽ അവരുടെ ബോധനിലവാരം ഉയർത്തിക്കൊണ്ട്​ വരേണ്ടതുണ്ടെന്ന്​ കമ്യൂണിസ്​റ്റ്​ കോട്ടകളിലെ വോട്ട്​ ​േചാർച്ചയുമായി ബന്ധപ്പെട്ട്​ മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പു​േരാഗമന നിലപാടുകളെ ധാർഷ്​ഠ്യമായി വ്യാഖ്യാനിക്കുകയാണ്​. അദ്ദേഹത്തി​​െൻറ വാക്കുകൾ ​െതറ്റിദ്ധരിക്കപ്പെടുന്നു. ഒാരോരുത്തർക്കും ഒാരോ ​ൈശലിയുണ്ട്​. ആ ​ൈശലി മാറ്റണോയെന്ന്​ അദ്ദേഹമാണ്​ തീരുമാനിക്കേണ്ടത്​. അദ്ദേഹത്തി​​െൻറ വാക്കുകളിലെ ആത്​മാർഥത വിലമതിക്കപ്പെടുന്നില്ല. കേന്ദ്രത്തിൽ രാഹുൽ ഗാന്ധി അധികാരത്തിൽ വരുമെന്ന്​ കരുതിയതിനാലാണ്​ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ മേൽ​െക്കെ കിട്ടിയത്​. നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി ഉജ്ജ്വലവിജയം നേടുമെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mercykutty amma
News Summary - mercykutty amma
Next Story