Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈ​ക്കി​ലെ​ത്തി​യ...

ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​ച്ച​വ​ട​ക്കാ​ര​െൻറ പ​ണം ക​വ​ർ​ന്നു

text_fields
bookmark_border
bag snatching
cancel

ഓ​യൂ​ർ: ബൈ​ക്കി​ലെ​ത്തി​യ​വ​ർ കു​ട​മ്പു​ളി ക​ച്ച​വ​ട​ക്കാ​ര​െൻറ 10,500 രൂ​പ ത​ട്ടി​യെ​ടു​ത്തു. അ​ഞ്ച​ൽ ഭാ​ര​തീ​പു​രം ഖാ​ദി​രി​യ മ​ൻ​സി​ലി​ൽ ഉ​മ​റു​ൽ ഫാ​റൂ​ഖി​െൻറ പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. കു​ട​മ്പു​ളി ക​ച്ച​വ​ട​ക്കാ​ര​നാ​യ യു​വാ​വ് ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​യം, പൂ​യ​പ്പ​ള്ളി ഭാ​ഗ​ത്ത് പു​ളി​ക്ക​ച്ച​വ​ടം ന​ട​ത്തി മ​ട​ങ്ങി​പോ​കും​വ​ഴി വെ​ളി​യം മാ​വി​ള വി​പ​ണി - അ​മ്പ​ലം​കു​ന്ന് റോ​ഡി​ൽ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തു​െ​വ​ച്ച് പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി സ്​​കൂ​ട്ട​റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലെ​ത്തി​യ ഹെ​ൽ​മ​റ്റ് ധ​രി​ച്ച ര​ണ്ട് യു​വാ​ക്ക​ൾ ഓ​ട​നാ​വ​ട്ട​ത്തേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ചു.

ദി​ശ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തി​നി​ടെ ബൈ​ക്കി​െൻറ പി​ന്നി​ലി​രു​ന്ന​യാ​ൾ ഉ​മ​റു​ൽ ഫാ​റൂ​ഖി​െൻറ ​ൈക​യി​ൽ നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്ത് അ​തി​വേ​ഗ​ത്തി​ൽ ബൈ​ക്ക് അ​മ്പ​ലം​കു​ന്ന് ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ച് പോ​കു​ക​യാ​യി​രു​ന്നു. ഉ​മ​ർ സ്​​കൂ​ട്ട​റി​ൽ സം​ഘ​ത്തെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

പി​ടി​ച്ചു​പ​റി സം​ഘം സ​ഞ്ച​രി​ച്ച ബൈ​ക്കി​െൻറ പി​ൻ​വ​ശ​ത്തെ ന​മ്പ​ർ പ്ലേ​റ്റ് വെ​ള്ള​പൂ​ശി​യി​രു​ന്ന​തി​നാ​ൽ തി​രി​ച്ച​റി​യാ​നാ​യി​ല്ല. പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cash stolen
News Summary - merchant's cash stolen by a team who is in a bike
Next Story