Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമ്പളയിൽ കോവിഡ്...

കുമ്പളയിൽ കോവിഡ് ബാധിച്ച് വ്യാപാരി മരിച്ചു

text_fields
bookmark_border
കുമ്പളയിൽ കോവിഡ് ബാധിച്ച് വ്യാപാരി മരിച്ചു
cancel
camera_alt

Representational Image

കുമ്പള (കാസർകോട്): കുമ്പളയിൽ വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചു. കുമ്പള ടൗണിൽ ബദിയടുക്ക റോഡിലെ ഒബർളെ കോംപ്ലക്സിൽ സിറ്റി ട്രാഡേർസ് ഉടമ ബംബ്രാണയിലെ യൂസുഫ് (52) ആണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചത്.

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ശക്തമായ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് ന്യൂമോണിയ സ്ഥിരീകരിച്ചതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

ബുധനാഴ്ചയോടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനക്ഷമത നഷ്ടപ്പെടുകയും വ്യാഴാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു.

മയ്യിത്ത് വീട്ടിലേക്ക് കൊണ്ട് വന്ന് കോവിഡ് ചട്ടങ്ങൾ പാലിച്ച് മറവു ചെയ്യും.

Show Full Article
TAGS:covid death covid 19 
News Summary - merchant died due to covid in kumbla
Next Story