Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരന്തബാധിതപ്രദേശം...

ദുരന്തബാധിതപ്രദേശം സന്ദർശിക്കാതെ മുഖ്യമന്ത്രി; മാധ്യമങ്ങളെ അഭിമുഖീകരിച്ചില്ല

text_fields
bookmark_border
ദുരന്തബാധിതപ്രദേശം സന്ദർശിക്കാതെ മുഖ്യമന്ത്രി; മാധ്യമങ്ങളെ അഭിമുഖീകരിച്ചില്ല
cancel

മേപ്പാടി (വയനാട്​): ഉരുൾ​െപാട്ടലും കൂട്ടമരണവും നടന്ന മേപ്പാടി പുത്തുമല പ്രദേശം സന്ദർശിക്കാതെ മുഖ്യമന്ത്രി പ ിണറായി വിജയൻ. മേപ്പാടി ഹയർ സെക്കൻഡറിയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ അദ്ദേഹം 20 മിനിറ്റോളമാണ്​ ഇവിടെ ചെലവഴിച ്ചത്​. ക്യാമ്പിലെ താൽക്കാലിക സ്​റ്റേജിൽ അൽപസമയം സംസാരിച്ചശേഷം ക്യാമ്പ്​ അംഗങ്ങളെ കണ്ട ഉടൻ കാറിൽ കയറി കൽപറ്റയ ിലേക്ക്​.

സുൽത്താൻ ബ​േത്തരി കുപ്പാടിയിലെ കോളജ്​ ഗ്രൗണ്ടിൽ ഹെലികോപ്​ടറിൽ രാവിലെ എത്തിയ അ​േദ്ദഹം കാറി ലാണ്​ മേപ്പാടിയിൽ എത്തിയത്​. കൽപറ്റയിൽ വയനാട്​ കലക്​ടറേറ്റിൽ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്​ഥരും പ​ങ്കെടുത്ത അവലോകന യോഗത്തിൽ തിരക്കിട്ടു പ​െങ്കടുത്ത മുഖ്യമന്ത്രി അതിനുശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ചില്ല. അതേസമയം, മന്ത്രി എ.കെ. ശശീന്ദ്രൻ പുറത്ത്​ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി നൽകി. ദുരിതബാധിതർക്ക്​ ഘട്ടങ്ങളായി സഹായം എത്തിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

മേപ്പാടിയിൽനിന്ന്​ ഏഴു കിലോമീറ്ററോളം ദൂരത്താണ്​ പുത്തുമല ദുരന്തഭൂമി. മുഖ്യമന്ത്രി സന്ദർശിക്കുമെന്ന പ്രതീക്ഷയിൽ ഉദ്യോഗസ്​ഥർ തയാറെടുപ്പ്​ നടത്തി​െയങ്കിലും അവസാന നിമിഷം മാറ്റി. നാട്ടുകാരും മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചിരുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും മേപ്പാടിയിൽ എത്തി​െയങ്കിലും മുഖ്യമന്ത്രിക്കൊപ്പം മടങ്ങി. ചീഫ്​ സെക്രട്ടറി ടോം ജോസ്​, ​െപാലീസ്​ മേധാവി ലോക്​നാഥ്​ ബെഹ്​റ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

രാഹുൽ ഗാന്ധി തിങ്കളാഴ്​ച പുത്തുമല സന്ദർശിച്ചിരുന്നു. അതിനുമുമ്പ്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല തുടങ്ങിയവർ പുത്തുമലയിൽ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം റിപ്പോർട്ട്​ ചെയ്യാൻ ദേശീയ ചാനൽ പ്രതിനിധികൾ അടക്കം ചൊവ്വാഴ്​ച വയനാട്ടിൽ എത്തിയിരുന്നു. കൽപറ്റയിൽനിന്ന്​ സുൽത്താൻ ബത്തേരിയിലെത്തിയ മുഖ്യമന്ത്രി അവി​െടനിന്ന്​ ​െഹലികോപ്​ടറിൽ നിലമ്പൂർ കവളപ്പാറയിലേക്കു​ തിരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meppadiPuthumalaPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - meppadi puthumala
Next Story