Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 8:29 AM IST Updated On
date_range 28 Aug 2019 8:29 AM ISTആ മൃതദേഹം ഗൗരിശങ്കറിേൻറത്
text_fieldsbookmark_border
camera_alt???? ????????? ??????? ????????????? ?????????????????????? ?????????????? ??????????
മേപ്പാടി: പുത്തുമലയിൽ കഴിഞ്ഞ 18ന് കണ്ടെത്തിയ മൃതദേഹം ആരുടേതെന്നത് സംബന്ധിച്ചുണ്ടാ യ അനിശ്ചിതത്വത്തിന് രാസപരിശോധന ഫലം പുറത്തുവന്നതോടെ വിരാമമായി. തമിഴ്നാട് സെല്ല പ്പാളയം സ്വദേശി പുഷ്പരാജിെൻറ മകൻ ഗൗരിശങ്കറിേൻറതാണെന്ന് (26) സ്ഥിരീകരിച്ചു. പുത്തുമ ലയില്‍ കാണാതായ അണ്ണയ്യേൻറതാണെന്നു ബന്ധുക്കള്‍ അവകാശവാദമുന്നയിച്ചതിനെ തുടര ്ന്ന് മൃതദേഹം അന്നു വൈകീട്ടുതന്നെ സംസ്കാരത്തിനായി വിട്ടുകൊടുത്തിരുന്നു.
മേപ് പാടി ശ്മശാനത്തില്‍ സംസ്കാരച്ചടങ്ങിനു തൊട്ടുമുമ്പാണ് ഗൗരിശങ്കറിെൻറ ബന്ധുക്കള്‍ സ ംശയവുമായി രംഗത്തുവന്നത്. പിന്നാലെ സംശയം ദുരീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡി.എൻ.എ പരിശോധനക്ക് അയച്ചത്. ബന്ധുക്കളുടെ സാംപിളുകൾ ഉൾപ്പെടെ കണ്ണൂർ ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചു. മൃതദേഹം അരപ്പറ്റ സ്വകാര്യ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് രാസപരിശോധന ഫലം ലഭിച്ചത്.
വിവരമറിയിച്ചതിനെ തുടർന്ന് ഗൗരിശങ്കറിെൻറ പിതാവും സഹോദരനും ബന്ധുക്കളും മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി.
പിന്നാലെ സബ് ഇൻസ്പെക്ടർ പി.സി. സജീവിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം മെഡിക്കൽ കോളജിലെത്തി മൃതദേഹം ഏറ്റുവാങ്ങി മറ്റൊരു ഫ്രീസറിലേക്ക് മാറ്റുകയും തുടർന്ന് ആംബുലൻസിൽ കയറ്റി ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. വൈകീട്ടോടെ മൃതദേഹം ബന്ധുക്കൾ സ്വദേശത്തേക്ക് കൊണ്ടുപോയി. ബുധനാഴ്ച സംസ്കാരച്ചടങ്ങുകൾ നടക്കും. 19ന് ലഭിച്ച സ്ത്രീയുടെ മൃതദേഹമാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതിെൻറ ഡി.എൻ.എ പരിശോധന ഫലം വരുംദിവസം ലഭിക്കും.
കാണാതായവരുടെ കുടുംബങ്ങൾക്കും ആനുകൂല്യം
പുത്തുമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങൾക്ക് അര്‍ഹ അനുകൂല്യം ലഭ്യമാക്കുമെന്ന് ജില്ല ഭരണകൂടം. ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നടപടികള്‍ ഇവിടെയും പരിഗണിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്ന് സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. കാണാതായവരുടെ കുടുംബങ്ങളുടെ പൂര്‍ണസമ്മതത്തോടെയാണ് നിലവില്‍ ഔദ്യോഗിക തിരച്ചില്‍ അവസാനിപ്പിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ തിരച്ചില്‍ ആവശ്യപ്പെട്ടാല്‍ വൈത്തിരി തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം പൂര്‍ണസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. പ്രാദേശികമായി തിരച്ചില്‍ നടത്തുന്നവര്‍ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story