ബുദ്ധിമാന്ദ്യമുള്ള യുവതിക്ക് പീഡനം; അഞ്ച് യുവാക്കൾ അറസ്റ്റിൽ
text_fieldsകിളിമാനൂർ: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിലായി.
ഈന്തന്നൂർ ഇടവിളവീട്ടിൽ രാജേഷ് (25), പനപ്പാംകുന്ന് കോളനിയിൽ മനു(31), ഈന്തന്നൂർ ചരുവിള വീട്ടിൽ അനീഷ് (27), കിഴക്കുംകര വീട്ടിൽ നിഷാന്ത് (24), ചരുവിള വീട്ടിൽ അനീഷ് (28) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: യുവതിയും രക്ഷിതാക്കളും ഈന്തന്നൂർ ഇടവിള വീട്ടിൽ രാജേഷ് ഉപദ്രവിക്കുെന്നന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷൽ എജുക്കേറ്ററുടെ സാന്നിധ്യത്തിൽ യുവതിയിൽ നിന്ന് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു.
തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ യുവതി നിരവധി തവണ പീഡനത്തിന് ഇരയായെന്ന് മനസ്സിലാക്കിയതിെൻറ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ വർഷങ്ങളായി യുവതിയെ പീഡിപ്പിച്ചുവരുകയായിരുെന്നന്ന് പ്രതികൾ സമ്മതിച്ചു.
സി.ഐ കെ.ബി. മനോജ് കുമാർ, എസ്.ഐ ബിജുകുമാർ, ജൂനിയർ എസ്.ഐ സരിത, ഷാജി, റാഫി, സി.പി.ഒമാരായ സോജു, സുജിത്, വിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ റിമാൻഡ് ചെയ്തു.

