Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅങ്കമാലിയിൽ മാനസിക...

അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; യു.പി സ്വദേശി പിടിയിൽ

text_fields
bookmark_border
അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; യു.പി സ്വദേശി പിടിയിൽ
cancel

അങ്കമാലി: വീട്ടിൽ അതിക്രമിച്ചു കയറി പതിനാറുകാരിയായ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. യു.പി സ്വദേശിയായ രാജേഷിനെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കിയായിരുന്നു രാജേഷിന്റെ അതിക്രമം. കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ഇയാൾക്ക് വീട്ടുകാരെക്കുറിച്ചും പരിസരത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. ജോലിക്കു പോകുന്ന വഴിയിൽ സ്ഥിരമായി ഈ വീട് നിരീക്ഷിച്ചിരുന്ന പ്രതി, വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി അകത്തേക്ക് കടക്കുകയായിരുന്നു.

പീഡനശ്രമത്തിനിടെ പെൺകുട്ടി നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നിലവിളി കേട്ടെത്തിയ അയൽവാസികളും നാട്ടുകാരും ചേർന്ന് വീട് വളഞ്ഞ് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അങ്കമാലി പൊലീസ് സ്ഥലത്തെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പെൺകുട്ടിക്ക് ആവശ്യമായ വൈദ്യസഹായവും കൗൺസിലിങും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuseAngamalymentally challenged girl
News Summary - Mentally challenged girl sexually assaulted at home in Angamaly; UP native arrested
Next Story