കെ.എസ്.ആർ.ടി.സിയിൽ ആർത്തവ അവധി: ഹരജി വിശദ വാദത്തിന് മാറ്റി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടർമാർക്ക് മാസത്തിൽ രണ്ടുദിവസം ആർത്തവ അവധി അനുവദിക്കണമെന്ന ഹരജി ഹൈകോടതി വിശദ വാദത്തിന് മാറ്റി. കെ.എസ്.ആർ.ടി.സി മുങ്ങുന്ന കപ്പലല്ലേയെന്നും ഇങ്ങനെയൊരു ആവശ്യം കൂടി അംഗീകരിച്ചാൽ എങ്ങനെ മുന്നോട്ടുപോകുമെന്നും കോടതി ചോദിച്ചു.
നാളെ പൊലീസിലും പട്ടാളത്തിലുമുള്ള വനിതകൾ ഈ ആവശ്യവുമായി വന്നാൽ എന്തു ചെയ്യുമെന്നും ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് വാദത്തിനിടെ ചോദിച്ചു. ഹരജിക്കാരുടെ ആവശ്യത്തെ എതിർത്ത് കെ.എസ്.ആർ.ടി.സി സത്യവാങ്മൂലം നൽകിയിരുന്നു. ആർത്തവാവധി മൗലികാവകാശമല്ലെന്നും അനുവദിച്ചാൽ തൊഴിൽ വിന്യാസത്തെയും സാമ്പത്തിക സ്ഥിതിയെയും ദോഷകരമായി ബാധിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
നയപരമായ തീരുമാനമായതിനാൽ കോടതികൾക്ക് തീരുമാനിക്കാനാകില്ലെന്നും കെ.എസ്.ആർ.ടി.സി വാദിച്ചു. കണ്ടക്ടർ എസ്.എസ്. ആശയും മറ്റും നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

