Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണം -മേനക ഗാന്ധി
text_fieldsbookmark_border
തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം നേരിടണമെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പി മുൻകൈയെടുക്കണമെന്നും അവർ പറഞ്ഞു. ഒരു ചാനൽ അഭിമുഖത്തിലാണ് മേനക ഗാന്ധി ഇക്കാര്യം പറഞ്ഞത്.
നായ്ക്കളെ കൊല്ലുന്നവർ സ്‌ഥിരം കുറ്റവാളികളാണ്. തെരുവുനായ്കൾ കേരളത്തിൽ മാത്രമല്ല മറ്റു സംസ്‌ഥാനങ്ങളിലും ഉണ്ട് പക്ഷേ അവിടെയൊന്നുമില്ലാത്ത പ്രശ്നം കേരളത്തിൽ മാത്രമെങ്ങനെയാണുണ്ടാവുന്നതെന്നും അവർ ചോദിച്ചു.
മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കിൽ ആളുകൾ നായ്ക്കളെ കൊല്ലുന്നത് തുടരുമെന്നു പറഞ്ഞ അവർ ക്രമിനലുകളായ വ്യവസായികൾ ഹീറോകളാകാൻ ശ്രമിക്കുന്നുവെന്നും ഇതിന്റെ ഭാഗമായാണ് അവർ നായകളെ കൊല്ലാൻ മുൻകൈയെടുക്കുന്നതെന്നും പറഞ്ഞു. വ്യവസായികളാണോ സർക്കാരാണോ കേരളം ഭരിക്കുന്നതെന്നും മേനക ചോദിച്ചു.
Next Story
