ബാഹുബലി സിനിമയിലെ നായകനെ അനുകരിക്കാൻ ശ്രമിച്ച യുവാവിനെ ആന തോണ്ടിയെറിഞ്ഞു
text_fieldsതൊടുപുഴ: ബാഹുബലി സിനിമയിലെ നായകന് പ്രഭാസിനെ അനുകരിച്ച് സോഷ്യൽ മീഡിയയിൽ വൈറലാകാൻ ശ്രമിച്ച യുവാവിനെ ആന തോണ്ടിയെറിഞ്ഞു. പെരിങ്ങാശ്ശേരി സ്വദേശി ജിനോയാണ് പഴം നൽകി വശത്താക്കി ആനയുടെ പുറത്ത് കയറാൻ ശ്രമം നടത്തിയത്. ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്ത് സുഹൃത്തിെൻറ കൈയിൽ കൊടുത്ത ശേഷമാണ് ആനയുമൊത്ത് കളിയിലേർപ്പെടാൻ ആരംഭിച്ചത്.
ഒരു കിലോ പഴം തൊലിയുരിച്ച് ഒാരോന്ന് വീതമാണ് ആനക്ക് നൽകിയത്. അതിനുശേഷം ആനയുടെ തുമ്പിക്കൈയിൽ തൂങ്ങി കയറാൻ ശ്രമം നടത്തിയപ്പോൾ ആന തോണ്ടി എറിയുകയായിരുന്നു. മീറ്ററുകൾ അകലെ കഴുത്ത് കുത്തിയാണ് വീണത്. സാരമായ പരിക്കില്ല. എങ്കിലും നാട്ടുകാർ വിഡിയോ ഫേസ്ബുക്ക് വഴി രംഗം കണ്ടു. ബാഹുബലി സിനിമയിലെ നായകന് പ്രഭാസ് ആനയുടെ തുമ്പിക്കൈയിലും മസ്തകത്തിലും ചവിട്ടി കൈവിട്ട് നിൽക്കുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. വഴിയരികില്നിന്ന പരിചയമില്ലാത്ത ആനയുടെ അടുത്താണ് അഭ്യാസം നടത്തിയത്.
