'ഇത്രയും കാലം പുരുഷന്മാര്‍ ഭരിച്ചു, ഇനി സ്ത്രീ ഭരണം വരട്ടെ. അമ്മയുടെ തലപ്പത്ത് സത്രീകൾ വന്നത് മാറ്റത്തിന്‍റെ തുടക്കം'- സജി ചെറിയാൻ
text_fieldsകൊച്ചി: അമ്മയുടെ തലപ്പത്തേക്ക് വനിതകള്‍ വന്നതില്‍ സന്തോഷമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സിനിമയെ സ്‌നേഹിക്കുന്നവര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചു. ഭാരവാഹികളായി വനിതകള്‍ വരുമ്പോള്‍ സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും.
അമ്മയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും കരുത്തുറ്റ സ്ത്രീകളാണെന്നും വളരെ മിടുക്കികളാണെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ രംഗത്ത് വനിതകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. ശ്വേതക്കെതിരെ വളരെ മോശമായ നീക്കമുണ്ടായി. ആ ഘട്ടത്തിൽ അവര്‍ക്ക് എല്ലാ പിന്തുണയും നൽകിയിരുന്നതായും മന്ത്രി അറിയിച്ചു.
നമ്മുടെ സിനിമാ കോന്‍ക്ലേവിന്റെ തുടര്‍ച്ചയായി സിനിമാ രംഗത്ത് മാറ്റങ്ങള്‍ കണ്ടുതുടങ്ങി എന്നതിന്റെ തെളിവായിട്ടാണ് അമ്മ തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. ഒരു നല്ല കാലം മലയാള സിനിമക്ക് വരാന്‍ പോകുന്നു എന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ കാണുന്നത്.
പുരുഷന്മാര്‍ മോശമായതുകൊണ്ടല്ല, ഇത്രയും കാലം പുരുഷന്മാര്‍ ഭരിച്ചു. ഇനി സ്ത്രീ ഭരണം വരട്ടെ. പുരുഷ ഭൂരിപക്ഷമുള്ള അമ്മയില്‍ പുരുഷന്മാര്‍ ഇത്രയും മിടുക്കികളായ വനിതകളെ തെരഞ്ഞെടുത്തതില്‍ മുന്‍ പ്രസിഡന്റ് മോഹന്‍ലാലും മമ്മൂട്ടിയും ചെയ്തത് വളരെ നല്ല കാര്യമാണ്. അവരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് ഇത് സംഭവിച്ചത്,' സജി ചെറിയാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

