കേരളത്തിൽ മെമു സർവീസ് 15 മുതൽ; എക്സ്പ്രസ് നിരക്ക് നൽകണം
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന മെമു സർവിസുകൾ എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റ് ചാർജ് ഇൗടാക്കി പുനരാരംഭിക്കുന്നു. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊർണൂർ മെമു സർവിസുകൾ മാർച്ച് 15 മുതൽ ഒാടിത്തുടങ്ങും. ആലപ്പുഴ-കൊല്ലം, എറണാകുളം-ആലപ്പുഴ, ഷൊർണൂർ-എറണാകുളം സർവിസുകൾ മാർച്ച് 17നും ആരംഭിക്കും.
വേണാട്, വഞ്ചിനാട്, ഇൻറർസിറ്റി തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ കോച്ചിൽ യാത്ര ചെയ്യാനുള്ള നിരക്കാണ് മെമു എക്സ്പ്രസുകൾക്കും നൽകേണ്ടിവരുക. മെമു ആരംഭിക്കുന്നതോടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്ന് പ്രതീക്ഷിരുന്ന സ്ഥിരം യാത്രക്കാരെ കൂടിയ നിരക്ക് വെട്ടിലാക്കും. സ്െപഷൽ സർവിസുകളായാണ് മെമുകൾ പുനരാരംഭിക്കുന്നത്. 12 കോച്ചുകളാണ് ഒാരോ മെമു സർവിസിലും ഉണ്ടാകുക.
സർവിസ് സമയം
* കൊല്ലം-ആലപ്പുഴ മെമു (06014):
പുലർച്ച 3.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പുലർച്ച 5.45ന് ആലപ്പുഴയെത്തും (മാർച്ച് 15 മുതൽ).
* ആലപ്പുഴ-കൊല്ലം മെമു (06013):
വൈകീട്ട് 5.20ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് രാത്രി 7.25ന് കൊല്ലത്തെത്തും (മാർച്ച് 17 മുതൽ).
* ആലപ്പുഴ-എറണാകുളം മെമു (06016):
രാവിലെ 7.25 ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് ഒമ്പതിന് എറണാകുളത്തെത്തും (മാർച്ച് 15 മുതൽ).
* എറണാകുളം -ആലപ്പുഴ മെമു (06015)
വൈകീട്ട് 3.40ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് വൈകീട്ട് 5.15ന് എറണാകുളത്തെത്തും (മാർച്ച് 17 മുതൽ).
* എറണാകുളം-ഷൊർണൂർ മെമു ( 06018)
വൈകീട്ട് 5.35 ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 8.50 ഷൊർണൂരിലെത്തും (മാർച്ച് 15 മുതൽ).
െഷാർണൂർ-എറണാകുളം മെമു (06017)
വൈകീട്ട് 3.30ന് െഷാർണൂറിൽനിന്ന് പുറപ്പെട്ട് 6.50ന് എറണകുളത്തെത്തും.

