മലബാറിന് മെമു, ബംഗളൂരുവിലേക്ക് പുതിയ സർവിസ്
text_fieldsകോഴിക്കോട്: മലബാറിെൻറ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയിട്ടു ള്ള ചർച്ചകളുടെ ഭാഗമായി ബംഗളൂരുവിലേക്ക് പുതിയ സർവിസ് ആരംഭിക്കുന്നതിന് നടപട ി ആരംഭിച്ചതായും സൗത്ത് വെസ്റ്റ് റെയിൽവേയുടെ അനുവാദം കൂടി ലഭ്യമായാൽ സർവിസ് ആരം ഭിക്കാൻ സാധിക്കുമെന്നും റെയിൽവേ അധികൃതർ എം.പിയെ അറിയിച്ചു.
2020ൽ പുറത്തിറക്കാനി രിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തി മലബാറിലൂടെ മെമു സർവിസ് ആരംഭിക്കുമെന്നും ഉറപ്പു നൽകി. റെയിൽവേ പാലക്കാട് ഡിവിഷനൽ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ എം.കെ. രാഘവൻ എം.പി മലബാറിെൻറയും പാലക്കാട് ഡിവിഷെൻറയും വിവിധ ആവശ്യങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് വിളിച്ചു ചേർത്ത യോഗത്തിലാണ് റെയിൽവേ അധികൃതർ എം.പിക്ക് ഉറപ്പു നൽകിയത്.
സതേൺ റെയിൽവേ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന യോഗത്തിൽ ജനറൽ മാനേജർ ജോൺ തോമസ്, പ്രിൻസിപ്പൽ ചീഫ് എൻജിനീയർ സുധീർ പൻവാർ, പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ പ്രിയംവദ വിശ്വനാഥൻ, പ്രിൻസിപ്പൽ ചീഫ് ഓപറേഷൻസ് മാനേജർ നീനു ഇട്ട്യേര, സി.പി.ഡി.ഇ പ്രഫുല്ല വർമ, പി.സി.എം.ഇ ചേദ്രം, സി.ആർ.എസ്.ഇ സുരേഷ് എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
ബംഗളൂരുവിൽനിന്നും മംഗലാപുരം വഴി കണ്ണൂരിലേക്കുള്ള ട്രെയിൻ സർവിസ് കോഴിക്കോടുവരെ നീട്ടാനുള്ള ആവശ്യം അംഗീകരിക്കും. പാലക്കാട് പൊള്ളാച്ചി മധുര വഴിയുള്ള മംഗലാപുരം-രാമേശ്വരം എക്സ്പ്രസ് യാഥാർഥ്യമാക്കാനുള്ള ആവശ്യം റെയിൽവേ ബോർഡിന് മുൻപാകെ സമർപ്പിച്ചിരിക്കുകയാണ്.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, മധുര എന്നീ റൂട്ടുകളിൽ സതേൺ റെയിൽവേക്ക് പുതിയ സർവിസുകൾ ആരംഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ തേജസ് ട്രെയിനുകൾ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നും മറ്റ് ദീർഘദൂര ട്രെയിനുകളുടെ സർവിസ് വർധിപ്പിക്കുന്നത് ബോർഡിന് വിടാമെന്നും ജനറൽ മാനേജർ എം.പിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
