Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കി​രി കി​രി...

'കി​രി കി​രി ചെ​രു​പ്പു​മ്മ​ൽ...'; സാധാരണക്കാരന്‍റെ ചുണ്ടുകളിൽ നിറഞ്ഞുനിന്ന വരികളുടെ നാഥനാണ്​ വിടവാങ്ങിയത്​

text_fields
bookmark_border
vm kutty
cancel
camera_alt

ബാബുരാജിനും വിളയിൽ ഫസീലക്കുമൊപ്പം വി.എം കുട്ടി (ഫയൽ ചിത്രം)

മാപ്പിളപ്പാട്ടുകളും ഒപ്പനപ്പാട്ടുകളുമായി വേദികളിൽ നിന്ന്​ വേദികളിലേക്ക്​ പറന്നുനടന്നിരുന്ന വി.എം കുട്ടിയും സംഘവും ജനകീയ കലാവേദികളുടെ എക്കാലത്തെയും നിറമുള്ള ഒാർമയാണ്​. കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ 'ദാ​റു​സ്സ​ലാ​മി'ലെ ആ സംഗീതസാമ്രാട്ട്​ വിടവാങ്ങു​േമ്പാൾ നിലച്ചു പോകുന്നത്​ ജനഹൃദയങ്ങളെ താളത്തിൽ താരാട്ടിയ ഹാർമോണിയമാണ്​.

കല്യാണവേദികളിലും ഉത്സവപ്പറമ്പുകളിലും മാത്രമല്ല, രാഷ്​ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിൽ പോലും ജനങ്ങളുടെ ചുണ്ടുകളിൽ ഈണം നിറക്കാൻ വി.എം കുട്ടിയും സംഘവുമുണ്ടായിരുന്നു. അധ്യാപകനായിരുന്ന വി.എം കുട്ടി ആകാശവാണിയിലൂടെയാണ്​ ശ്രദ്ധിക്കപ്പെട്ട പാട്ടുകാരനായി മാറുന്നത്​. സ്വന്തമായി പാട്ടുസംഘം രൂപീകരിച്ച വി.എം കുട്ടി ജനകീയനായത്​ വളരെ പെ​ട്ടെന്നായിരുന്നു.

വിളയിൽ ഫസീലക്കൊപ്പം വി.എം കുട്ടി (ഫയൽ ചിത്രം)

വിളയിൽ ഫസീലയെന്ന പാട്ടുകാരിയെ കണ്ടെത്തിയതും വി.എം കുട്ടിയായിരുന്നു. പിന്നീട്​, വി.എം കുട്ടി-ഫസീല കൂട്ടുകെട്ട്​ വേദികളിൽ നിന്ന്​ വേദികളിലേക്ക്​ പറക്കുകയായിരുന്നു. അക്കാലത്ത്​ നിറഞ്ഞ കരഘോഷങ്ങളുടെയും ആർപ്പുവിളികളുടെയും ഇടയിൽ മാത്രം കേൾക്കാവുന്ന പേരുകളായിരുന്നു വി.എം കുട്ടിയുടേതും വിളയിൽ ഫസീലയുടേതും. ആ കൂട്ടുകെട്ടിനെ മ​ല​യാ​ളി​ക​ൾ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​വെ​ക്കുകയായിരുന്നു. നാട്ടിലും വിദേശത്തുമുള്ള വേദികളിൽ അവർ നിറഞ്ഞു.

പി​ന്നീ​ട് വ​ലി​യ രാ​ഷ്​​​ട്രീ​യ നേ​താ​വും എം.​എ​ൽ.​എ​യു​മൊ​ക്കെ​യാ​യ കെ.​എ​ൻ.​എ. ഖാ​ദ​റു​മു​ണ്ടാ​യി​രു​ന്നു വി.എം കുട്ടിയുടെ ട്രൂ​പ്പി​ൽ. ആ​യി​ഷ സ​ഹോ​ദ​രി​മാ​രെ​ന്ന​റി​യ​പ്പെ​ട്ട ആ​യി​ഷ​യും ആ​യി​ഷാ​ബീ​വി​യുമായിരുന്നു വി.എം കുട്ടിയുടെ ട്രൂപ്പിലെ മ​റ്റു താരങ്ങൾ. ബാ​ബു​രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി.എം കുട്ടിയുടെ ഗാനമേളകളിൽ സ്​ഥിരം അതിഥി താരങ്ങളായിരുന്നു.

'പ​ട​പ്പു​ക​ൾ ചെ​യ്യ​ണ തെ​റ്റ്' എന്ന പാട്ടിനാണ്​ വി.​എം. കു​ട്ടി ആദ്യമായി സംഗീതം നൽകിയത്​. 'സം​കൃ​ത പ​മ​ഗി​രി', 'കി​രി കി​രി ചെ​രു​പ്പു​മ്മ​ൽ അ​ണ​ഞ്ഞു​ള്ള പു​തു​നാ​രി...', 'ആ​മി​ന ബീ​വി​ക്കോ​മ​ന മോ​നേ', ഹ​ഖാ​ന കോ​ന​മ​റാ​ൽ, ത​ശ്​​രി​ഫും മു​ബാ​റ​ക്കാ​ദ​ര, ഹ​സ്ബീ റ​ബ്ബീ ജ​ല്ല​ല്ലാ', 'മു​ല്ല​പ്പൂ പൂ​വി​ലും പൂ​വാ​യ ഫാ​ത്തി​മ'​, 'കൈ​ത​പ്പൂ മ​ണ​ത്താ​ലും ക​ദ​ളി​പ്പൂ നി​റ​ത്താ​ലും', 'വ​രി​ക​യാ​യ് ഞ​ങ്ങ​ൾ വ​രി​ക​യാ​യ് വി​പ്ല​വ​ത്തി​ൻ കാ​ഹ​ളം മു​ഴ​ക്കു​വാ​ൻ'... വി.എം കുട്ടിയിലുടെ ജനഹൃദയങ്ങളിലും ചുണ്ടുകളിലും നിറഞ്ഞ വരികളുടെ പട്ടിക ഇങ്ങനെ നീളും.

ഗാ​ന​ര​ച​യി​താ​വ്, സം​ഗീ​ത​ജ്ഞ​ൻ, ഗ​വേ​ഷ​ക​ൻ, ഗ്ര​ന്ഥ​കാ​ര​ൻ, ചി​ത്ര​കാ​ര​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട് വി.​എം കു​ട്ടി. സി​നി​മ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തും സാന്നിധ്യമറിയിച്ചു. വി.​എം. കു​ട്ടി-വി​ള​യി​ൽ ഫസീല കൂ​ട്ടു​കെ​ട്ട്​ പാടിയ മൈ​ലാ​ഞ്ചി എ​ന്ന സി​നി​മ​യി​ലെ 'കൊ​ക്ക​ര കൊ​ക്ക​ര കോ​ഴി​ക്കു​ഞ്ഞേ ച​ക്ക​ര മാ​വി​ലെ ത​ത്ത​പ്പെ​ണ്ണേ...' എന്ന പാട്ട്​ ഏറെ ജനകീയമായിരുന്നു.

മാപ്പിളപ്പാട്ട്​, ഒപ്പനപ്പാട്ട്​, കത്തുപാട്ട്​ തുടങ്ങിയവയിലൂടെയൊക്കെ ജനഹൃദയങ്ങളിൽ സ്​ഥിരപ്രതിഷ്​ഠ നേടിയ ജനകീയ കലാകാരനെയാണ്​ വി.എം കുട്ടിയുടെ വേർപാടിലൂടെ സംഗീത പ്രേമികൾക്ക്​ നഷ്​ടമാവുന്നത്​.


Show Full Article
TAGS:VM Kutty 
News Summary - memoir of legend vm kutty
Next Story