പ്രദീപന്‍ മാഷിന്‍െറ വേര്‍പാടില്‍ ശോകമൂകമായി പാമ്പിരിക്കുന്ന്
text_fieldsപേരാമ്പ്ര: ‘നാല് കെട്ടും പടിപ്പുരയും, നാടാകെ പൊന്‍കതിര്‍ പാടങ്ങളും, ആതിരയും ആറും ആവണിയും, മലയാളമേ നിന്‍െറ പെരുമയല്ളോ’... ഡോ. പ്രദീപ് പാമ്പിരിക്കുന്ന് ജന്മനാടിനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന് അദ്ദേഹത്തിന്‍െറ ഈ വരികളാണ് സാക്ഷ്യം. ചെറുവണ്ണൂരിലെ പാമ്പിരിക്കുന്നില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹത്തിന് നാടും നാട്ടുകാരും ഏറെ പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ, ഈ യുവ പ്രതിഭയുടെ അകാല വേര്‍പാട് നാടിനും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. എന്ത് തിരക്കുണ്ടായിരുന്നാലും ജന്മനാട്ടിലെ വിശേഷങ്ങളില്‍ അദ്ദേഹം പാഞ്ഞത്തെുമായിരുന്നു.
മാഷിന്‍െറ സൃഷ്ടികളില്‍ നാടിന്‍െറ സൗന്ദര്യം എന്നും സ്ഥാനംപിടിച്ചിരുന്നു. പാമ്പിരിക്കുന്ന് എല്‍.പി. സ്കൂളിലും ചെറുവണ്ണൂര്‍ ഗവ. യു.പി. സ്കൂളിലും ആവള കുട്ടോത്ത് ഗവ. ഹൈസ്കൂളിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠനകാലത്തേ സാഹിത്യരചനകളിലേര്‍പ്പെട്ട ഇദ്ദേഹം നാടക അഭിനേതാവ് കൂടി ആയിരുന്നു. ചെറുവണ്ണൂരിലെ വോള്‍ഗ കലാ സാംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.പ്രദീപന്‍ മാഷിന്‍െറ ഗുരുസ്ഥാനീയനായ സാംസ്കാരിക പ്രവര്‍ത്തകനായിരുന്നു പി.എസ്. പാമ്പിരിക്കുന്ന്.
പേരിന്‍െറ കൂടെ സ്ഥലനാമവും കൂടി ഉള്‍പ്പെടുത്താന്‍ മാഷിന് പ്രചോദനമായത് പി.എസ് ആയിരുന്നു. നവധ്വനി കലാസാംസ്കാരിക വേദി ഒരുക്കിയ ‘പകര്‍ന്നാട്ടം’ എന്ന നാടകത്തിലാണ് ഇദ്ദേഹം അന്ന് വേഷമിട്ടതെന്ന് നാട്ടുകാര്‍ ഇന്നും ഓര്‍ക്കുന്നു. ചെറു ഗ്രാമമായ പാമ്പിരിക്കുന്നിനെ തന്‍െറ കൂടെ കൊണ്ടുനടന്ന് പ്രശസ്തിയുടെ കൊടുമുടിയിലത്തെിച്ച പ്രദീപന്‍ മാഷ് ജനഹൃദയങ്ങളില്‍ ഇനിയും ജീവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
