Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഘാലയ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങൾക്ക് കൊച്ചിയിൽ സ്വീകരണം നൽകി

text_fields
bookmark_border
മേഘാലയ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങൾക്ക് കൊച്ചിയിൽ സ്വീകരണം നൽകി
cancel

കൊച്ചി: മേഘാലയ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അംഗങ്ങൾ കൊച്ചിയിൽ സന്ദർശനം നടത്തി. ലെക്മെൻ റിംബുയി എം.എൽ.എ, റുപ്പോർട്ട് എം. മോമിൻ എം.എൽ.എ., സ്പെഷ്യൽ ഓഫീസർ സഞ്ജയ് കെ. റബ്ബ, പി.എ.സി അസിസ്റ്റന്റ് ആർ. മർബാനിയാങ്ങ്, റിപ്പോർട്ടർ ഡി.ഡക്കർ എന്നിവർ അടങ്ങിയ സംഘത്തിന് കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ഗവ. ഗസ്റ്റ് ഹൗസിൽ ഔദ്യോഗിക സ്വീകരണം നൽകി.

പി.എ.സിയുടെ പഠനപരിപാടിയുടെ ഭാഗമായാണ് ഇവർ കൊച്ചിയിലെത്തിയത്. മേഘാലയയും കൊച്ചിയും തമ്മിലുള്ള സാംസ്കാരിക സമന്വയത്തിനും സൗഹാർദത്തിനും അടിത്തറ പാകുന്ന സന്ദർശനമാണിതെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു.

ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയിൽ നിന്ന് പലതും പഠിക്കാനുണ്ടെന്നും പരസ്പരം പ്രയോജനപ്പെടുത്താമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലെക്മെൻ റിംബുയി എം.എൽ.എ പറഞ്ഞു. ചടങ്ങിൽ അതിഥികൾക്ക് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ എ ഉപഹാരം നൽകി. സന്ദർശനം നാല് ദിവസം നീളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Members of the Public Accounts Committee of the Meghalaya Assembly were welcomed in Kochi
Next Story