വിവാഹത്തലേന്ന് എത്തിയ റാങ്ക് മധുരത്തിൽ മെഹ്ന
text_fieldsമേത്തല: കോട്ടപ്പുറം ചിറക്കൽ ഇല്ലത്ത് നൗഷാദിെൻറ മകൾ മെഹനയുടെ നിക്കാഹിന് തലേദിവസമാണ് എം.ജി യൂനിവേഴ്സിറ്റിയുടെ എം.എസ്സി കെമിസ്ട്രിയിൽ രണ്ടാം റാങ്ക് ലഭിച്ച വിവരമറിയുന്നത്. കൂത്താട്ടുകുളം ടി.എം. ജേക്കബ് മെമ്മോറിയൽ ഗവ. കോളജിലെ വകുപ്പ് മേധാവി ഷീല ഗോപാലെൻറ ഫോൺ വിളിയെത്തിയത്.
വാർത്ത കേട്ടതോടെ വിവാഹ വേദിയിൽ ഉത്സവച്ഛായയായി. ചേരമാൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും വാർഡ് കൗൺസിലർ വി.എം. ജോണിയും സി.പി.ഐ കോട്ടപ്പുറം ബ്രാഞ്ചും പുരസ്കാരങ്ങളുമായി തലേദിവസത്തെ വിവാഹവേദിയിൽ മെഹനയെ തേടിയെത്തി.
അഴീക്കോട് കടവിൽ വീട്ടിൽ നൂറുദ്ദീെൻറ മകൻ സൽമാൻ ഫാരിഷാണ് വരൻ. സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് തൃശൂർ ജില്ല അസി. സെക്രട്ടറിയുമായിരുന്ന പരേതനായ സി.കെ. നൗഷാദാണ് മെഹനയുടെ പിതാവ്.

