Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മെഹ്ഫിൽ,...

'മെഹ്ഫിൽ, പ്രണയത്തി​െൻറ രണ്ടാം പുസ്​തകം'; കവർ ചിത്രം പ്രകാശനം ചെയ്​തു

text_fields
bookmark_border
മെഹ്ഫിൽ, പ്രണയത്തി​െൻറ രണ്ടാം പുസ്​തകം; കവർ ചിത്രം പ്രകാശനം ചെയ്​തു
cancel

തിരുവനന്തപുരം: മെഹ്ഫിൽ എന്ന തൂലികാനാമത്തിൽ സോഷ്യൽ മീഡിയകളിൽ സജീവമായ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ മെഹബൂബ് ഖാൻ പൂവാറി​െൻറ 'മെഹ്ഫിൽ പ്രണയത്തി​െൻറ രണ്ടാം പുസ്​തകം' എന്ന കവിതാ സമാഹാരത്തി​െൻറ കവർ ചിത്രം ഓൺലൈനിലൂടെ പ്രകാശനം ചെയ്​തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരുൾപ്പടെ നാനാതുറകളിലുള്ള ആളുകളെ ഉൾപ്പെടുത്തി 1001 ഫേസ്ബുക്ക് പേജുകളിലൂടെയായിരുന്നു പ്രകാശനം.


പുസ്​തകങ്ങളുടെയും കവർചിത്രങ്ങളുടെയും പ്രകാശനം ഓൺലൈനിൽ നടക്കാറുണ്ടെങ്കിലും ഇത്രയധികം ആളുകൾ ഒരേദിവസം ഒരേസമയം അവരവരുടെ പേജുകളിൽ പോസ്റ്റ് ചെയ്യുന്നത് ആദ്യമായിട്ടാണ്. പതിവിൽ നിന്ന് വിപരീതമായി സോഷ്യൽ മീഡിയയിലൂടെയുള്ള കവർ ചിത്രത്തി​െൻറ പ്രകാശനം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 2019 ൽ മെഹബൂബ് ഖാൻ പൂവാർ എഴുതി ഫാബിയൻ ബുക്​സ്​ പ്രസിദ്ധീകരിച്ച 'പ്രണയത്തി​െൻറ വേദപുസ്​തകം' എന്ന കവിതാസമാഹാരം രണ്ട് പതിപ്പുകൾ പുറത്തിറങ്ങി. അടുത്തമാസം പ്രകാശനം ചെയ്യുന്ന പുതിയ പുസ്​തകത്തി​െൻറ പ്രസാധകർ ലോഗോസ് ബുക്​ ആണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mehfilmehboob khan poovar
Next Story