Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി യുവാക്കൾ...

മലയാളി യുവാക്കൾ ട്രെയിനിൽ വച്ച്​ പീഡിപ്പിച്ചതായി മേഘാലയ സ്വദേശിനി

text_fields
bookmark_border
മലയാളി യുവാക്കൾ ട്രെയിനിൽ വച്ച്​ പീഡിപ്പിച്ചതായി മേഘാലയ സ്വദേശിനി
cancel

തിരുവനന്തപുരം: ട്രെയിനിൽ വച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ചതായി മേഘാലയ സ്വദേശിയായ യുവതിയുടെ പരാതി. തിരുവനന്തപുരത്തെ പ്രഫസറുടെ വീട്ടിൽ ജോലിക്കു നിൽക്കുന്ന യുവതിയാണ്​ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്​. കേരളത്തിലേക്കുള്ള യാത്രക്കിടെ ഫെബ്രുവരി 17ന്​ ഗുവാഹത്തി എക്​സ്​പ്രസിൽ വച്ച്​ ഉപദ്രവിക്ക​െപ്പട്ടുവെന്നാണ്​ യുവതിയുടെ പരാതി​.

യാ​ത്രയിൽ സെക്കൻറ്​ എ.സി കംപാർട്ട്​മ​െൻറിൽ ഉറങ്ങു​േമ്പാൾ പുതപ്പുമാറ്റി സഹയാത്രികരായ മലയാളി യുവാക്കൾ കടന്നു പിടിച്ചുവെന്നും എഴ​ുന്നേറ്റിരുന്നപ്പോൾ ത​​െൻറ മടിയിൽ കയറി ഇരുന്നെന്നും ബഹളം വച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിയിൽ പറയുന്നു. രണ്ടു ദിവസത്തെ യാത്രയിലുടനീളം പീഡനം തുടർന്നതായും യുവതി അറിയിച്ചു.

ജോലി ചെയ്യുന്ന വീട്ടിലെത്തിയ ശേഷം വീട്ടുകാരു​െട സഹായത്തോ​െടയാണ്​ തമ്പാനൂർ സ്​റ്റേഷനിലെത്തി പരാതി നൽകിയത്​. യുവാക്കൾ സഞ്ചരിച്ച ബെർത്ത്​ നമ്പർ ഉൾപ്പെടെയാണ്​ പരാതി നൽകിയത്​. ഇവർ എറണാകുളത്ത്​ ഇറങ്ങിയെന്നാണ്​ കരുതുന്നത്​. കൂ​െട യാത്ര ചെയ്​തവരു​െട വിവരങ്ങൾ പൊലീസ്​ ശേഖരിക്കുന്നുണ്ട്​.

Show Full Article
TAGS:train meghalaya disterb 
Next Story