Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഗാ വാക്സിനേഷൻ...

മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് വി. മുരളീധരൻ

text_fields
bookmark_border
v muraleedharan
cancel

ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. മെഗാ വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നു എന്ന് മുരളീധരൻ വിമർശിച്ചു. മെഗാ വാക്സിനേഷൻ ആരുടെ പദ്ധതിയാണ്. അതിന്റെ പേരിൽ മനുഷ്യവകാശ ലംഘനമാണ് നടക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു.

കോവിഡ് നിയന്ത്രണത്തിൽ പാളിച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. സംസ്ഥാനങ്ങൾക്ക് പാളിച്ച പറ്റിയാലും ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണോ. കേന്ദ്രത്തിൻ്റെ മേൽനോട്ടത്തിന് പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കട്ടെ. കേന്ദ്ര സഹമന്ത്രി കേരള സർക്കാർ ശമ്പളം നൽകി നിയോഗിച്ച ആളല്ല. താൻ വിമർശനം ഇനിയും തുടരുമെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു.

ആരോഗ്യ മന്ത്രി കെ.കെ ശൈലജ ക്വാറൻ്റീനിലാണ്. അപ്പോൾ ആരാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. കൊവിൻ ആപ്പ് ആസൂത്രിതമായി ആരെങ്കിലും പ്രവർത്തനരഹിതമാക്കിയിരിക്കുകയാണോ. സ്വകാര്യ ആശുപത്രികളെ സഹായിക്കുകയാണ് ഇതിലൂടെയെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ആർ.ടി.പി.സി.ആറിന് വലിയ നിരക്കാണ് ഈടാക്കുന്നത്. കേരളത്തിലെ ആശുപത്രികളിൽ സൗകര്യങ്ങൾ കുറവാണ്. അടിയന്തരമായി കൂട്ടിയില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി വരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V MuraleedharanMega vaccination camp
News Summary - Mega vaccination centers are blamed for the spread of the disease says V Muraleedharan
Next Story