Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​മ്മേ​ള​നം...

സ​മ്മേ​ള​നം സ​മ​യ​ത്തിന്​ തു​ട​ങ്ങി​യി​ല്ല, മു​ഖ്യ​മ​ന്ത്രി പി​ണ​ങ്ങി​പ്പോ​യി

text_fields
bookmark_border
സ​മ്മേ​ള​നം സ​മ​യ​ത്തിന്​ തു​ട​ങ്ങി​യി​ല്ല, മു​ഖ്യ​മ​ന്ത്രി പി​ണ​ങ്ങി​പ്പോ​യി
cancel

തി​രു​വ​ന​ന്ത​പു​രം: സ​മ്മേ​ള​നം കൃ​ത്യ​സ​മ​യ​ത്ത് തു​ട​ങ്ങാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​എം പോ​ഷ​ ക സം​ഘ​ട​ന​യാ​യ കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​ യ്യാ​തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ട​ങ്ങി. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചി​ന് പു​ത്ത​രി​ക്ക​ണ്ട​ത്തെ നാ​യ​നാ​ർ പാ​ർ​ക്കി​ലാ​യി​രു​ന്നു സ​മ്മേ​ള​നം.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​കീ​ട്ട് നാ​ലി​ന് യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ന് മു​ന്നി​ൽ​നി​ന്ന് പ്ര​ക​ട​ന​മു​ള്ള​തി​നാ​ൽ 5.30ഓ​ടെ എ​ത്തി​യാ​ൽ മ​തി​യെ​ന്ന് സം​ഘാ​ട​ക​ർ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് 5.30ന് ​ത​ന്നെ മു​ഖ്യ​മ​ന്ത്രി എ​ത്തി​യെ​ങ്കി​ലും പ്ര​ക​ട​നം പൂ​ർ​ത്തി​യാ​യി​ല്ല. വേ​ദി​യി​ലും ആ​രു​മു​ണ്ടാ​യി​രി​ന്നി​ല്ല. സം​ഘാ​ട​ക​രി​ൽ പ​ല​രും പ്ര​ക​ട​ത്തി​െൻറ പി​ന്നാ​ലെ ആ​യി​രു​ന്നു. ഇ​തോ​ടെ കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങാ​തെ ആ​റി​ന്​ ത​നി​ക്ക് നി​ശാ​ഗ​ന്ധി​യി​ൽ മ​റ്റൊ​രു പ​രി​പാ​ടി​യു​ണ്ടെ​ന്ന്​ പ​റ​ഞ്ഞ് അ​ദ്ദേ​ഹം മ​ട​ങ്ങി.

നി​ശാ​ഗ​ന്ധി​യി​ലെ പ​രി​പാ​ടി​ക്കു​ശേ​ഷം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി എ​ത്തു​മെ​ന്ന് സി.​പി.​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ആ​യി​ര​ങ്ങ​ൾ കാ​ത്തി​രു​ന്നെ​ങ്കി​ലും എ​ത്തി​യി​ല്ല. തു​ട​ർ​ന്ന്, ഭാ​ര​വാ​ഹി​ക​ൾ ഫോ​ണി​ലൂ​ടെ അ​ദ്ദേ​ഹ​ത്തെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തി​ര​ക്കു​ക​ൾ കാ​ര​ണം സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - meeting time late chief minister went back kerala news
Next Story