Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് കാലത്ത് വാങ്ങിയ പി.പി.ഇ കിറ്റുകൾ ഉൾപ്പെടെ കോടികളുടെ മരുന്നുകൾ ഉപയോഗിക്കാതെ നശിച്ചു; അന്വേഷണത്തിനൊരുങ്ങി ആരോഗ്യവകുപ്പ്

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വെയർഹൗസുകളിലായി കോടികളുടെ മരുന്നുകൾ ഉപയോഗിക്കാതെ നശിച്ചു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വാങ്ങിയ മരുന്നുകളാണ് ഉപയോഗിക്കാതെ നശിച്ചു പോയത്. കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിയ പി.പി.ഇ കിറ്റുകളും മരുന്നുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് ഉപയോഗിക്കാതെ നശിച്ച മരുന്നുകൾ ശ്രദ്ധയിൽപ്പെട്ടത്. ഈ മരുന്നുകളെല്ലാം കാലാവധി കഴിഞ്ഞതാണെന്നാണ് ലഭ്യമായ വിവരം. നിലവിൽ 16 വെയർഹൗസുകളാണ് സംസ്ഥാനത്തുടനീളമായുള്ളത്. അതിൽ ഏറ്റവും കൂടുതൽ മരുന്നുകൾ കെട്ടിക്കിടക്കുന്നത് കൊല്ലം ജില്ലയിലെ വെയർഹൗസിലാണെന്നാണ് ലഭ്യമാകുന്ന വിവരം.

കോടികൾ വിലവരുന്ന കെട്ടികിടക്കുന്ന മരുന്നുകൾ കാലാവധി കഴിഞ്ഞതിനാൽ ഉപയോഗിക്കാൻ സാധ്യമല്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മറുപടി. അതേസമയം, ഈ മരുന്നുകൾ നശിപ്പിക്കാനായി അരക്കോടിയിലേറെ രൂപ ചെലവ് വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സംഭവത്തിൽ വീഴച പരിശോധിച്ച് നടപടികൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പത്ത് വർഷത്തെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ പർച്ചേസുകൾ പരിശോധിച്ച് കരാകേടുകൾ കണ്ടെത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവുകൾ ഉടൻ പുറത്തിറങ്ങും.

മുൻ സർക്കാറിന്റെ കാലത്ത് വിവിധ ആശുപത്രികൾ വഴി രോഗികൾക്ക് കൃത്യമായി മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന അവകാശ വാതത്തിലും, അളവിലും കൂടുതൽ മരുന്നുകളും കിറ്റുകളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പർച്ചേസ് ചെയ്തതിൽ ദുരൂഹത ഏറുന്നുണ്ട്. നിലവിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഭാഗമായിട്ടുള്ള ഒരു കമ്പനിയാണ് ഇത്തരത്തിൽ കെട്ടികിടക്കുന്ന മരുന്നുകളും കിറ്റുകളും നശിപ്പിക്കുന്നത്. വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട പ്രവർത്തിയായതിനാൽ തന്നെ ഇതിനായി വലിയൊരു തുക ആരോഗ്യവകുപ്പ് ചെലവാകിഴികേണ്ടി വരും.

നേരത്തെ സർക്കാർ പദ്ധതിയായ 'ബ്രേക്ക് ദി ചെയിൻ' പദ്ധതിയിൽ ക്രമേക്കേടുണ്ടെന്ന് ധനകാര്യ വിഭാഗം കണ്ടെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആരൊക്കെ ഇടപെട്ട് ഏതൊക്കെ മരുന്ന് കമ്പനികളിൽ നിന്നും ടെണ്ടർ വിളിച്ചാണ് ഉപയോഗിക്കാതെ നശിച്ച മരുന്നുകൾ വാങ്ങിയതെന്നും ആരോഗ്യവകുപ്പ് കണ്ടെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - കോവിഡ് കാലത്ത് വാങ്ങിയ പി.പി.ഇ കിറ്റുകൾ ഉൾപ്പെടെ കോടികളുടെ മരുന്നുകൾ ഉപയോഗിക്കാതെ നശിച്ചു; അന്വേഷണത്തിനൊരുങ്ങി ആരോഗ്യവകുപ്പ്
Next Story