Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രികളിൽ മരുന്ന് ക്ഷാമം: വിതരണം വേഗത്തിലാക്കും: കെ. ​മു​ര​ളീ​ധ​ര​ൻ

text_fields
bookmark_border
ആശുപത്രികളിൽ മരുന്ന് ക്ഷാമം:   വിതരണം വേഗത്തിലാക്കും: കെ. ​മു​ര​ളീ​ധ​ര​ൻ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് മു​ട​ങ്ങി​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. മ​രു​ന്ന് വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും മ​രു​ന്നു​ക​ൾ കു​റ​വു​ണ്ടെ​ങ്കി​ൽ അ​ത് കാ​രു​ണ്യ​വ​ഴി ലോ​ക്ക​ൽ പ​ർ​ച്ചേ​സ് ന​ട​ത്താ​നും എ​ല്ലാ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്കും നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പു കാ​ര​ണം പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കു​ന്ന​ത് വൈ​കി​യ​തും പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​വു​മാ​ണ് നി​ല​വി​ൽ ചി​ല മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് സാ​ധാ​ര​ണ ഏ​പ്രി​ലി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മെ​യ് മാ​സ​ത്തോ​ടെ പ​ർ​ച്ചേ​സ് ഓ​ർ​ഡ​റു​ക​ൾ ന​ൽ​കു​ന്ന​താ​ണ് പ​തി​വ്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം കാ​ര​ണം ഏ​പ്രി​ൽ പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കി​യി​ല്ല.

തു​ട​ർ​ന്ന് പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ന് എ​ത്തി​യ ശേ​ഷ​മാ​ണ് ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ലെ 855 എ​ണ്ണ​ത്തി​ൽ 664 എ​ണ്ണ​ത്തി​ന് പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കി ക​ഴി​ഞ്ഞു. പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും 530 മ​രു​ന്നു​ക​ൾ ഇ​തി​നോ​ട​കം സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ചു ക​ഴി​ഞ്ഞു.

സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ മ​രു​ന്നു​ക​ളെ​ല്ലാം കൂ​ടു​ത​ലാ​യി എ​ത്തും. ബാ​ക്കി​യു​ള്ള 191 ഇ​ന​ങ്ങ​ൾ​ക്കാ​യി വീ​ണ്ടും ടെ​ൻ​ഡ​ർ വി​ളി​ച്ചി​ട്ടു​ണ്ട്. ന​ട​പ​ടി​ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലു​മാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Medicine shortage in hospitals: Distribution will be expedited: K. Muraleedharan
Next Story