Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർബുദ ​രോഗികൾക്ക്​ മരുന്ന്​ വേണമെങ്കിൽ വിളിച്ചോളൂ

text_fields
bookmark_border
അർബുദ ​രോഗികൾക്ക്​ മരുന്ന്​ വേണമെങ്കിൽ വിളിച്ചോളൂ
cancel

തിരുവനന്തപുരം: മരുന്ന്​ കിട്ടാതെ വിഷമിക്കുന്ന അർബുദ രോഗികൾക്ക്​ സഹായഹസ്​തവുമായി സംസ്​ഥാന യുവജന കമീഷൻ. കമീഷ ​ൻ ഡിഫൻസ് ഫോഴ്സി​​െൻറ നേതൃത്വത്തിൽ അർബുദ രോഗികൾക്കുള്ള മരുന്നുമായി വാഹനങ്ങൾ ബുധനാഴ്​ച യാത്ര തിരിക്കും. തിരുവനന്തപുരത്ത് നിന്ന് കാസർകോ​ട്ടേക്കാണ്​ യാത്ര. കേരളത്തിൽ എവിടെയുള്ളവർക്കും മരുന്ന്​ ലഭ്യമാക്കും.

ഒരു വാഹനത്തിൽ മരുന്നുമായി പുറപ്പെടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്​. എന്നാൽ, ആവശ്യക്കാർ ധാരാളമുണ്ടെന്ന്​ അറിഞ്ഞതോടെ മുഖ്യമ​ന്ത്രിയുമായി ബന്ധപ്പെട്ട്​ ഇത്​ വിപുലീകരിക്കുകയായിരുന്നു. മരുന്നി​​െൻറ കുറിപ്പടി അയച്ചു​ കൊടുത്താൽ അതത്​ ജില്ലയിലെ ഏതെങ്കിലും ഫയർ ഫോഴ്​സ്​ സ്​റ്റേഷനിൽ മരുന്ന്​ എത്തിക്കാനാണ്​ തീരുമാനം. തുക അപ്പോൾ നൽകിയാൽ മതിയാകും.

മരുന്ന് ആവശ്യമുള്ളവർ യുവജന കമീഷൻ സംസ്ഥാന കോ ഓർഡിനേറ്റർമാരായ അഡ്വ. എം. രൺദീഷ് (9288 55 9285), ആർ. മിഥുൻ ഷാ (9061 30 4080) എന്നിവരുമായി ബന്ധപ്പെടണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - medicine for cancer patients
Next Story