Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ സംഘം...

മെഡിക്കൽ സംഘം കാസർകോ​ട്ടെത്തി

text_fields
bookmark_border
മെഡിക്കൽ സംഘം കാസർകോ​ട്ടെത്തി
cancel

കാസർകോട്​: ഞായറാഴ്​ച രാവിലെ തിരുവനന്തപുരത്ത് നിന്നു യാത്ര തിരിച്ച മെഡിക്കൽ സംഘം കാസർകോ​ട്ടെത്തി. കാസർകോഡ ് ആരംഭിച്ച കോവിഡ്-19 ആശുപത്രി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ്​ സംഘമെത്തിയത്​.

കെ.എസ്.ആർ.ടി.സി എ.സി ലോഫ്ല ോറിലായിരുന്നു ഇവർ സഞ്ചരിച്ചത്​. ഇതിനിടെ ബസ്​ ഹരിപ്പാട്ട്​ തകരാറിലായി​. ഞായറാഴ്​ച രാവിലെ 11ഓടെ ബസ് ഹരിപ്പാട്​ എത്തിയപ്പോൾ കേടാകുകയായിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി ഹരിപ്പാട് ഡിപ്പോയിൽ എത്തിച്ച്​ നന്നാക്കി ഒരുമണിക്കൂർ വൈകിയാണ് യാത്ര തിരിച്ചത്.

കെ.എസ്​.ആർ.ടി.സി ഹരിപ്പാട് സ്​റ്റേഷൻ ഇൻസ്​പെക്ടർ ആർ. നൗഷാദ്, ഗാർഡ് ചന്ദ്രാനന്ദ് എന്നിവർ ഉടൻ മെക്കാനിക് എസ്. ശിവപ്രസാദ്, ബാറ്ററി ചാർജ്​മാൻ പി. അജിത് എന്നിവരെ വിളിച്ചുവരുത്തി ബാറ്ററി മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്.

പത്ത് ഡോക്ടർമാർ, പത്ത് നഴ്​സുമാർ, അഞ്ച് നഴ്സിങ്​ അസിസ്​റ്റൻറ്​, രണ്ട്​ ഡ്രൈവർമാർ എന്നിവർ ഉൾപ്പെടെ 27 പേർ ബസിലുണ്ടായിരുന്നു. ബസ് നന്നാക്കുന്നതിനിടെ യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം സ്​റ്റേഷൻ അധികൃതർ ഒരുക്കി. ഹരിപ്പാട് ആക്സിഡൻറ്​ റെസ്ക്യൂ ടീമും മെക്കാനിക്കിനെ സഹായിക്കാൻ എത്തിയിരുന്നു.

യാത്രയുടെ പ്രാധാന്യം കണക്കിലെടുത്ത് എറണാകുളത്ത് മറ്റൊരു എ.സി ലോഫ്ലോർ വോൾവോ ബസ് തയാറാക്കി നിർത്തിയിരുന്നു. ഡോക്ടർമാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയം കൊണ്ട് തന്നെ ബസ് മാറ്റി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kasarkode
News Summary - medical team arrived in kasarkode
Next Story