Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂറോപ്യൻ യൂനിവേഴ്സിറ്റിയിൽ മെഡിക്കൽ പഠനം; സ്വപ്​നം യാഥാർഥ്യമാക്കാൻ ‘മാധ്യമം’

text_fields
bookmark_border
യൂറോപ്യൻ യൂനിവേഴ്സിറ്റിയിലെ ഉന്നതർ സെമിനാറിൽ പ​ങ്കെടുക്കും
education seminar
cancel

മലപ്പുറം:​ ഉന്നത വിദ്യാഭ്യാസ മേഖലയിലെ എക്കാലത്തും മികച്ച സാധ്യതകൾ നൽകുന്ന ​മേഖലയാണ്​ എം.ബി.ബി.എസ്​ പഠനം. മികച്ച സ്ഥാപനത്തിൽ ലോകനിലവാരത്തിൽ എം.ബി.ബി.എസ്​ പഠനം എന്നത്​ ഓരോ വിദ്യാർഥികളുടെയും സ്വപ്​നമാണ്.

ഇന്ത്യയിൽ മെഡിക്കൽ പഠനത്തിന് സീറ്റ് ലഭിക്കാത്തതായിരുന്നു വിദേശ സർവകലാശാലകളെ തിരഞ്ഞെടുക്കാൻ മുൻകാലങ്ങളിൽ വിദ്യാർഥികളെ പ്രേരിപ്പിച്ചിരുന്നത്. എന്നാൽ, ഇന്ന് പ്രശസ്ത സർവകലാശാലകളിൽ പഠിക്കുക എന്ന സ്വപ്നമാണ് വിദേശത്ത് പോകാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ചെലവ് താരതമ്യേന കുറവാണ് എന്നതും കാരണമായി.

വിദേശത്ത്​ മികച്ച സർവകലാശാലകളിൽ എം.ബി.ബി.എസ്​ പഠനമെന്ന സ്വ​പ്​നം നിറവേറ്റാനും അനന്ത സാധ്യതകൾ പരിചയപ്പെടുത്താനും ‘മാധ്യമം’ അവസരം ഒരുക്കുകയാണ്​.


വിദേശത്ത് എം.ബി.ബി.എസ്, ബി.ഡി.എസ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ‘മാധ്യമം’ ജോർജിയയിലെ പ്രശസ്തമായ യൂറോപ്യൻ യൂനിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് മെഡിസിനുമായി സഹകരിച്ച്​ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി അന്താരാഷ്​ട്ര വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 19ന്​ കോഴി​ക്കോടും 20ന്​ മലപ്പുറത്തും 22ന്​ ​കൊച്ചിയിലുമാണ്​ സെമിനാർ.

മെഡിക്കൽ പഠനത്തിനായി വിദേശം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠന ചെലവുകൾ, പ്രവേശന രീതികൾ തുടങ്ങി ഇതുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെല്ലാം സെമിനാറിൽ വിശദീകരിക്കും. യൂറോപ്യൻ യൂനിവേഴ്സിറ്റിയിലെ വൈസ് പ്രസിഡന്‍റ്​, റെക്ടർ, ഡെപ്യൂട്ടി ഡീൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിദ്യാർഥികളും രക്ഷിതാക്കളുമായും സംവദിക്കും. വിദ്യാർഥികൾക്ക് നേരിട്ട് യൂനിവേഴ്സിറ്റികളിലേക്ക് സീറ്റ് ഉറപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നതിന് ക‍്യൂആർ കോഡ് സ്കാൻ ചെയ്യുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Medical studies at European universities-Madhyamam to make dreams come true
Next Story