Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ വിദ്യാർഥികളെ ഒഴുക്കിൽപെട്ട് കാണാതായി

text_fields
bookmark_border
മെഡിക്കൽ വിദ്യാർഥികളെ ഒഴുക്കിൽപെട്ട് കാണാതായി
cancel
camera_alt

Representative Image

ഒറ്റപ്പാലം: രണ്ട് മെഡിക്കൽ വിദ്യാർഥികളെ ഭാരതപ്പുഴയിലെ മാന്നനൂർ തടയണക്ക് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായി. വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഒഴുക്കിൽപെട്ടത്.ഞായറാഴ്​ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

ഒഴിവ് ദിവസമായതിനാൽ ഇവർ ഉൾപ്പടെ ഏഴംഗ സംഘമാണ് പുഴയിലെത്തിയത്. ഇതിനിടെ ഒഴുക്കിൽപ്പെട്ട മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഗൗതം ഒഴുക്കിൽപെട്ടത്. ഒറ്റപ്പാലം പൊലീസും ഷൊർണൂരിൽ നിന്നുള്ള ഫയർഫോഴ്‌സും തെരച്ചിൽ നടത്തിയെങ്കിലും രാത്രിയായതിനാൽ തെരച്ചിൽ നിർത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Medical students missing bharathapuzha
Next Story