Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൃഹനിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി തൂങ്ങിമരിച്ചു

text_fields
bookmark_border
krishnapriya.jpg
cancel

ആലപ്പുഴ : ആലപ്പുഴ പായിപ്പാട് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി പായിപ്പാട് കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. റഷ്യയിൽ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്ന കൃഷ്ണപ്രിയ ആറു ദിവസം മുൻപാണ് നാട്ടിലെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് കൃഷ്ണപ്രിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യത്തിന് വേണ്ടി കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ മറ്റു ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചവരെ വീട്ടുകാരോട് കൃഷ്ണപ്രിയ ഫോണില്‍ സംസാരിച്ചിരുന്നു. വൈകീട്ട് ഫോണെടുത്തില്ല. തുടര്‍ന്ന് അയല്‍വീട്ടുകാര്‍ ജനല്‍ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി. 

വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ പോലീസ് പരിശോധിക്കുന്നുണ്ട്. കോവിഡ് പരിശോധനക്കായി സ്രവസാമ്പിള്‍ പരിശോധനക്കായി എടുത്തു. ഇവര്‍ക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല. പരിശോധനാഫലങ്ങള്‍ വന്നശേഷം മറ്റുനടപടികള്‍ പൂര്‍ത്തിയാക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Medical student suicide-Kerala news
Next Story