മെഡിക്കൽ കോഴ; കുമ്മനത്തിന് ലോകായുക്തയുടെ നോട്ടീസ്
text_fieldsതൃശൂർ: ബി.ജെ.പി നേതാക്കളുൾപ്പെട്ട മെഡിക്കൽ കോഴ ആരോപണത്തിൽ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനോടും ആരോപണ വിധേയമായ മെഡിക്കല്‍ കോളജ് ഉടമ ആര്‍. ഷാജിയോടും നേരിട്ട് ഹാജരാകാൻ ലോകായുക്ത നോട്ടീസ് നല്‍കി. മെഡിക്കല്‍ കോളജ് കോഴ ക്കേസില്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ലോകായുക്ത നിർദേശിച്ചിട്ടുണ്ട്. ആഗസ്റ്റ്30ന് കേസ് പരിഗണിക്കും. മെഡിക്കല്‍ കോളജ് അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി.
തിരുവനന്തപുരം വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിന് അനുമതി വാങ്ങിനല്‍കാം എന്ന് വാഗ്ദാനം നല്‍കി ബി.ജെ.പി സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ആർ.എസ്. വിനോദ് കോളജ് ഉടമ ആര്‍. ഷാജിയില്‍ നിന്ന് 5.60 കോടി കോഴവാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത് ഹവാലപ്പണമായി ഡൽഹിയിലെത്തിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെ.പി. ശ്രീശന്‍, എ.കെ നാസര്‍ എന്നിവരുടെ സമിതിയെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ടാണ് പിന്നീട് പുറത്തായത്. ഇതേത്തുടർന്ന് വിനോദിനെ സസ്പെൻഡ് ചെയ്തിരുന്നു. ആരോപണത്തിെൻറ അടിസ്ഥാനത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കുകയും ചെയ്തിരുന്നു. കോഴ വാങ്ങിയതിൽ സ്ഥിരീകരിച്ച് ആര്‍.എസ്. വിനോദും രംഗത്ത് വന്നിരുന്നു. തൃശൂർ സ്വദേശി പി.എൻ. മുകുന്ദെൻറ ഹരജിയിലാണ് നടപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
