Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ഡോ. വന്ദനയുടെ...

​ഡോ. വന്ദനയുടെ കൊലപാതകം: സന്ദീപിന് മാനസിക പ്രശ്നമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

text_fields
bookmark_border
​ഡോ. വന്ദനയുടെ കൊലപാതകം: സന്ദീപിന് മാനസിക പ്രശ്നമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഹൗ​സ് സ​ർ​ജ​ൻ ഡോ. ​വ​ന്ദ​ന ദാ​സി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍നി​ന്നും മാ​ന​സി​കാ​രോ​ഗ്യം ത​ക​രാ​റി​ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ര​ക്ഷ​പ്പെ​ടാ​നു​ള്ള പ്ര​തി സ​ന്ദീ​പി​ന്‍റെ ശ്ര​മ​ങ്ങ​ള്‍ പൊ​ളി​യു​ന്നു. സ​ന്ദീ​പി​ന് യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​മി​ല്ലെ​ന്ന് ഇ​യാ​ളെ ര​ണ്ടു​ത​വ​ണ​യാ​യി പ​രി​ശോ​ധി​ച്ച വി​ദ​ഗ്ധ സം​ഘം പൊ​ലീ​സി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി.

മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ത്തി​ന്‍റെ പു​റ​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​സി​ല്‍നി​ന്ന് ഊ​രി​പ്പോ​രാ​ന്‍ പ​ല​ത​വ​ണ സ​ന്ദീ​പ് ശ്ര​മി​ച്ചി​രു​ന്നു. ആ​ദ്യം പ​രി​ശോ​ധി​ച്ച മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​നു പി​ന്നാ​ലെ സ​ന്ദീ​പി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു 10 ദി​വ​സം പ്ര​ത്യേ​ക വൈ​ദ്യ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​രു റി​പ്പോ​ർ​ട്ടു​ക​ളി​ലും സ​ന്ദീ​പി​ന് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യ​തോ​ടെ ഇ​യാ​ളെ അ​ധ്യാ​പ​ക ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ട​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കി ഉ​ത്ത​ര​വു പി​ൻ​വ​ലി​പ്പി​ക്കാ​നു​ള്ള നീ​ക്കം സ​ന്ദീ​പ് തു​ട​രു​ക​യാ​ണ്.

ഓ​യൂ​രി​ൽ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ പ​ത്മ​കു​മാ​റാ​ണു സ​ന്ദീ​പി​നൊ​പ്പം പൂ​ജ​പ്പു​ര സെ​ന്‍ട്ര​ൽ ജ​യി​ലി​ലെ അ​തി​സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Vandana das murder
News Summary - Medical report says Sandeep has no mental problem
Next Story