സ്വാശ്രയ മെഡിക്കൽ പി.ജി പ്രവേശനത്തിലെ അനിശ്ചിതത്വം നീങ്ങി
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പി.ജി പ്രവേശനത്തിലെ അനിശ്ചിതത്വം നീങ്ങി. സീറ്റുകളുടെ വിവരങ്ങൾ സ്വാശ്രയ മാനേജ്മെൻറുകൾ സർക്കാറിന് കൈമാറി. ഇതോടെ ബുധനാഴ്ച അവസാനിക്കാനിരുന്ന രണ്ടാമത്തെയും അവസാനത്തെയും ഒാപ്ഷൻ സമർപ്പണത്തിനുള്ള സമയം വെള്ളിയാഴ്ച വരെ ദീർഘിപ്പിച്ചു.
ഞായറാഴ്ച പ്രവേശനപരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തും. മേയ് 31ന് മുമ്പ് തന്നെ നടപടികൾ പൂർത്തിയാക്കും. നേരത്തെ സർക്കാറുമായി പ്രവേശനത്തിന് ധാരണയായ നാല് ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിലേക്ക് ഒാപ്ഷൻ സമർപ്പണത്തിന് സർക്കാർ സമയക്രമം നിശ്ചയിച്ചിരുന്നു. കൊച്ചി അമൃതയിലേക്കുള്ള ഒാപ്ഷൻ സമർപ്പണവും ഇതിൽ ഉൾപ്പെടുത്തി. സർക്കാറുമായി ഫീസ് ധാരണയാകാതിരുന്ന എട്ട് സ്വകാര്യ സ്വാശ്രയ േകാളജുകളിലേക്കുള്ള അലോട്ട്മെൻറായിരുന്നു അനിശ്ചിതത്വത്തിലായിരുന്നത്.
ഇൗ കോളജുകൾക്ക് പ്രവേശന, ഫീസ് നിർണയ മേൽനോട്ടചുമതലയുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിലേതിന് സമാനമായ ഫീസ് ഘടന നിശ്ചയിച്ച് ഉത്തരവിറക്കി. ഇതേതുടർന്ന് ഇൗ കോളജുകളിലേക്കുള്ള ഫീസും പ്രവേശന ഷെഡ്യൂളും ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജായ പരിയാരം സഹകരണ കോളജ് ഉൾപ്പെടെ എട്ട് കോളജുകളാണ് സീറ്റുകളുടെ വിവരം നൽകാൻ താമസിച്ചത്.
ന്യൂനപക്ഷ മാനേജ്മെൻറുകൾക്ക് കീഴിലുള്ള കോളജുകൾ കമ്യൂണിറ്റി േക്വാട്ട സീറ്റും മുഴുവൻ കോളജുകളും എൻ.ആർ.െഎ സീറ്റുകളും ഏത് വിഷയത്തിലേക്കാണ് നീക്കിവെച്ചിരിക്കുന്നതെന്ന് സർക്കാറിനെ അറിയിക്കണം. ബുധനാഴ്ച രാവിലെയോടെ അവശേഷിക്കുന്ന കോളജുകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതുസംബന്ധിച്ച വിവരം കോളജുകൾ കൈമാറി.
ഇൗ കോളജുകളിൽ 105 പി.ജി സീറ്റുകളും 23 പി.ജി ഡിപ്ലോമ സീറ്റുകളുമുണ്ട്. ഇതുപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സീറ്റ് മെട്രിക്സ് തയാറാക്കി ആരോഗ്യവകുപ്പിന് കൈമാറി. ഇത് അംഗീകരിച്ചാണ് അലോട്ട്മെൻറിന് സർക്കാർ ഉത്തരവിട്ടത്. ജനറൽ േക്വാട്ടയിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ േമയ് 22നും 26നും ഇടയിൽ കോളജിൽ പ്രവേശനം നേടണം. എൻ.ആർ.െഎ, കമ്യൂണിറ്റി േക്വാട്ട സീറ്റുകളിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ 24നും 26നും ഇടയിൽ പ്രവേശനംനേടണം. കൽപിത സർവകലാശാലയായ അമൃതയിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ 24നും 26നും ഇടയിൽ പ്രവേശനംനേടണം. അവശേഷിക്കുന്ന സീറ്റുകളിലേക്ക് 28ന് സ്പോട്ട് അലോട്ട്മെൻറ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
