Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ മെഡിക്കൽ കോളജിൽ...

തൃശൂർ മെഡിക്കൽ കോളജിൽ ശസ്​ത്രക്രിയ കഴിഞ്ഞ  രോഗിയുടെ വയറ്റിനുള്ളിൽ കൊടിൽ

text_fields
bookmark_border
തൃശൂർ മെഡിക്കൽ കോളജിൽ ശസ്​ത്രക്രിയ കഴിഞ്ഞ  രോഗിയുടെ വയറ്റിനുള്ളിൽ കൊടിൽ
cancel

മുളങ്കുന്നത്തുകാവ്​: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിനുള്ളിൽ ശസ്​ത്രക്രിയക്കുപയോഗിക്കുന്ന കൊടിൽ (ഫോർസെപ്​സ്​) കണ്ടെത്തി. പിന്നീട്​ സ്വകാര്യ ആശുപ​ത്രിയിൽ ശസ്​​ത്രക്രിയ നടത്തി ഇത്​ പുറത്തെടുത്തു. 

കോവിഡുമായി ബന്ധപ്പെട്ട്​ ആരോഗ്യ വകുപ്പ്​ മികച്ച പ്രവർത്തനം കാഴ്​ചവെക്കു​േമ്പാൾ അതി​​െൻറ ശോഭ കെടുത്തുന്ന സംഭവമാണ്​ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളജിൽ ഉണ്ടായത്​. ഓട്ടോ ഡ്രൈവറായ കൂർക്കഞ്ചേരി സ്വദേശി മാളിയേക്കൽ ജോസഫ് പോളി​​​െൻറ (55)വയറ്റിൽ നിന്നാണ് ശസ്​ത്രക്രിയ നടത്തുമ്പോൾ വസ്തുക്കൾ എടുത്ത് മാറ്റിവെക്കാൻ ഉപയോഗിക്കുന്ന കൊടിൽ കണ്ടെടുത്തത്. മെഡിക്കൽകോളജിലെ സീനിയർ ഡോക്​ടർ പോൾ ടി. ജോസഫാണ്​ ശസ്​​ത്രക്രിയ നടത്തിയത്​. ഡോക്​ടർക്കെതിരെ മുഖ്യമന്ത്രി,ആരോഗ്യ മന്ത്രി, ജില്ലാ കലക്​ടർ,തൃശൂർ എ.സി.പി എന്നിവർക്ക് പരാതി നൽകി. അതേസമയം, സംഭവത്തിൽ ഡോക്​ടറുടെ പ്രതികരണം ലഭ്യമായില്ല.

മെഡിക്കൽ കോളജിലെ ജോലിക്കൊപ്പം സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്​തതിനെ തുടർന്ന് നടപടി നേരിട്ടയാ​ളാണ്​ ഗ്യാസ്​ട്രോ സർജനായ ഡോ. പോൾ. ടി. ജോസഫെന്ന്​ രോഗിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ജോസഫ്​ പോളിന്​ രണ്ട്​ ശസ്ത്രക്രിയകളാണ്​ നടത്തിയത്​. ഇതിൽ ഏത്​ ശസ്​ത്രക്രിയക്കിടെയാണ്​ ഉപകരണം വയറിനുള്ളിലിട്ട്​ തുന്നിച്ചേർത്തതെന്ന്​ വ്യക്​തമായിട്ടില്ല.

മഞ്ഞപ്പിത്ത ചികിത്സക്കിടെ പാൻക്രിയാസിൽ തടിപ്പ്​ കണ്ടെത്തിയതിനെ തുടർന്നാണ്​ ജോസഫ്​ പോൾ മെഡിക്കൽ കോളജിലെത്തിയത്​. അവിടുത്തെ ഒരു ഡോക്​ടറുടെ നിർദേശപ്രകാരം ഡോ. പോളിനെ വിളിച്ചു. തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ വന്ന്​ കാണാനായിരുന്നു ഡോ. പോളി​​െൻറ നിർദേശം. ഇതനുസരിച്ച്​ അവിടെയെത്തി ഡോ. പോളിനെയാണ്​ കണ്ടതെങ്കിലും ബില്ലിൽ ചികിത്സിച്ച ഡോക്​ടറുടെ പേര്​ പി. അരുൺകുമാർ രാജ്​ എന്നാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ആശുപത്രിയിൽ ഡോ. പോളി​​െൻറ പേര്​ പ്രദ​ർശിപ്പിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ​

ഏപ്രിൽ 25നാണ്​ ഡോക്​ടറെ കണ്ടത്​. മേയ്​ അഞ്ചിന്​ ശസ്​ത്രക്രിയയും നിശ്​ചയിച്ചു. ശസ്​ത്രക്രിയയിൽ കാര്യമായ പരിചരണം വേണമെങ്കിൽ പണം വേണമെന്ന് പറഞ്ഞ പ്രകാരം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തി 10,000 രൂപ നൽകി. മേയ്​ അഞ്ചിനായിരുന്നു ആദ്യ​ ശസ്​ത്രക്രിയ. ​ശേഷം അണുബാധയുണ്ടെന്ന്​ പറഞ്ഞ്​ 12ന്​ വീണ്ടും ശസ്​ത്രക്രിയ നടത്തി. മേയ്​ 30നാണ്​ ഡിസ്​ചാർജ്​ ചെയ്​തത്​. 

രണ്ടാഴ്​ച കഴിഞ്ഞ്​ വീണ്ടും ഡോക്​ട​ർ പോളിനെ കാണാൻ പോയപ്പോൾ സി.ടി. സ്​കാൻ എടുത്തു കാണിക്കാൻ ആവശ്യപ്പെട്ടു. പിന്നീട്​ ജൂലൈ ആറിന്​ വീണ്ടും അഡ്​മിറ്റാകാൻ പറഞ്ഞു. പഴുപ്പ്​ ഉണ്ടെന്നും ജൂലൈ ഏഴിന്​ ഒരു ശസ്​ത്രക്രിയ കൂടി നടത്തണമെന്നുമാണ്​ ഡോക്​ടർ പറഞ്ഞത്​. ഇതിൽ സംശയം തോന്നി ഒരു ലാബിൽ ചെന്ന്​ വയറി​​െൻറ എക്​സ്​റേ എടുത്തപ്പോളാണ്​ ശസ്​​ത്രക്രിയ ഉപകരണം ഉള്ളിലുണ്ടെന്ന്​ കണ്ടെത്തിയത്​. തുടർന്ന്​ മെഡിക്കൽ കോളജിൽ നിന്ന്​ ഡിസ്​ചാർജ്​ വാങ്ങി ഒമ്പതിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ​ശസ്​ത്രക്രിയ നടത്തി ഉപകരണം പുറത്തെടുക്കുകയായിരുന്നു.   

തുടർന്ന് ഡോ. പോളിനെ ബന്ധപ്പെട്ടപ്പോൾ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ത​​െൻറ ഭാര്യയെയും ബന്ധുക്കളെയും അവഹേളിക്കുകയും ചെയ്​തെന്ന്​ ജോസഫ്​ പറയുന്നു​. തുടർന്ന് തെളിവുകൾ കാണിച്ചപ്പോൾ നഷ്​ടപരിഹാരമായി 50,000 രൂപ നൽകാമെന്ന് പറഞ്ഞു. തുക നൽകുമ്പോൾ എക്‌സറേയും മറ്റും ഡോക്ടറെ എൽപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - medical negligence in Thrissur medical collage
Next Story