Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചികിത്സാ പിഴവ്: ഇരയായ കുട്ടിക്ക് രണ്ടുലക്ഷം രൂപ നൽകാൻ ഉത്തരവ്
text_fieldsbookmark_border
തിരുവനന്തപുരം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ കേ സിൽ ഇരയായ കുട്ടിക്ക് സർക്കാർ രണ്ടുലക്ഷം രൂപ സമാശ്വാസ തുകയായി നൽകണമെന്ന് മനുഷ് യാവകാശ കമീഷൻ. കോളജിൽ മൂക്കിലെ ദശ മാറ്റാൻ ചികിത്സക്കെത്തിയ ഏഴുവയസ്സുകാരനെ ആളുമാറി ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമീഷൻ അംഗം ഡോ. കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു.
കഴിഞ്ഞ മേയ് 21നായിരുന്നു സംഭവം. മഞ്ചേരി മെഡിക്കൽ കോളജിൽ യൂനിറ്റ് എസ് 4ൽ പ്രവേശിപ്പിച്ചിരുന്ന എട്ടുവയസ്സുള്ള ധനുഷിന് നടത്തേണ്ടിയിരുന്ന ഹെർണിയ ശസ്ത്രക്രിയയാണ് ആളുമാറി ഡാനിഷിന് നടത്തിയത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, ആശുപത്രി സൂപ്രണ്ട് എന്നിവരിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. ഓപറേഷൻ ചെയ്യേണ്ടിയിരുന്ന രണ്ടു കുട്ടികളുടെ പേരുകൾ തമ്മിൽ സാമ്യമുണ്ടായിരുന്നതു കൊണ്ടാണ് അബദ്ധം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story