Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണ്...

കണ്ണ് ശസ്​ത്രക്രിയക്ക്​ അനസ്​തേഷ്യ നൽകിയ കുഞ്ഞ്​ മരിച്ചു

text_fields
bookmark_border
കണ്ണ് ശസ്​ത്രക്രിയക്ക്​ അനസ്​തേഷ്യ നൽകിയ കുഞ്ഞ്​ മരിച്ചു
cancel

കോഴിക്കോട്​: കോംട്രസ്​റ്റ്​ കണ്ണാശ​ുപത്രിയിൽ നിന്ന്​ ശസ്​ത്രക്രിയക്ക്​ അനസ്​തേഷ്യ നൽകിയ കുഞ്ഞ്​ മരിച്ചു. മലപ്പുറം ചേളാരി പൂതേരിപ്പറമ്പിൽ രാജേഷി​​െൻറയും ആതിരയുടെയും മകൻ അനയ് ​(മൂന്ന്​) ആണ്​ മരിച്ചത്​.

ഞായറാഴ്​ച കളിച്ചുകൊണ്ടിരിക്കെ കണ്ണിന്​ ചീള്​ കയറിയതിനെ തുടർന്നാണ്​ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്​. തിങ്കളാഴ്​ച രാവിലെയായിരുന്നു രക്ഷിതാക്കൾ കുഞ്ഞിനെയും ​െകാണ്ട്​ ആശുപത്രിയിൽ എത്തിയത്​. കുഞ്ഞിനെ പരിശോധിച്ച ഡോക്​ടർമാർ ഉടൻ ശക്​ത്രക്രിയ നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ തിങ്കളാള്​ച ഉച്ചക്ക്​ 12 ഒാടെ കുട്ടിയെ കൊണ്ടുപോയി കുട്ടിക്ക്​ അനസ്​തേഷ്യ നൽകിയതോടെ ചുണ്ട്​ നീലിച്ച്​ കോടുകയും ശരീരത്തിൽ ഒാക്​സിജ​​െൻറ അളവ്​ കുറയുകയുമായിരുന്നെന്ന്​ ബന്ധുക്കൾ ആരോപിച്ചു.

എന്നാൽ കുട്ടിക്ക്​ എന്ത്​ സംഭവിച്ചുവെന്ന്​ അറിയിക്കാതെ ഗുരുതരമാണ്​ എന്ന്​ പറഞ്ഞ്​ ആശുപത്രി അധികൃതർ നേരിട്ട്​ മിംസ്​ ആശുപത്രിയിലേക്ക്​ കുട്ടിയെ മാറ്റിയെന്നും ബന്ധുക്കൾ പറയുന്നു. ഉച്ചക്ക്​ ഒരുമണിയോടെയാണ്​ മിംസിലേക്ക്​ മാറ്റിയത്​. കോംട്രസ്​റ്റിൽ നിന്ന്​ മിംസിൽ എത്തു​േമ്പാഴേക്കും കുഞ്ഞ്​ മരിച്ചിരുന്നു. തുടർന്ന്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ച്​ ചൊവ്വാഴ്​ച പോസ്​റ്റ്​ മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടു നൽകി.

കുഞ്ഞി​​െൻറ മൃതദേഹവുമായി പ്രതിഷേധിച്ചു
കോഴിക്കോട്​: അനസ്​തേഷ്യ ​െകാടുത്തതിലെ പിഴവ്​ മൂലം കുഞ്ഞ്​ മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കോംട്രസ്​റ്റ്​ ആശ​ുപത്രിക്ക്​ മുമ്പിൽ കുഞ്ഞി​​െൻറ മൃതദേഹവുമായി പ്രതിഷേധിച്ച​ു. വിലാപയാത്രപോലെ ആംബുലൻസിൽ മൃതദേഹവുമായി എത്തിയ ബന്ധുക്കൾ ആശുപത്രിക്ക്​ പുറത്ത്​ തടിച്ചുകൂടി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ച പൊലീസ്​ ആശുപത്രിക്ക്​ മേൽ നരഹത്യക്കുറ്റം ചുമത്തുമെന്ന്​ ബന്ധുക്കൾക്ക്​ ഉറപ്പ്​ നൽകിയതിനെ തുടർന്ന്​ പ്രതിഷേധക്കാർ പരിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical negligencekozhikode comtrust hospital
News Summary - medical negligence kozhikode comtrust hospital boy death
Next Story