പ്രസവചികിത്സയിലെ വീഴ്ച; പിഴയിട്ട് ഉപഭോക്തൃ കമീഷന്
text_fieldsമലപ്പുറം: പ്രസവചികിത്സ അലംഭാവത്തോടെ കൈകാര്യംചെയ്തതിനാൽ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില് ആശുപത്രിക്കും ഡോക്ടര്ക്കുമെതിരെ നഷ്ടപരിഹാരം വിധിച്ച് ജില്ല ഉപഭോക്തൃ തര്ക്കപരിഹാര കമീഷന്. എടപ്പാൾ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. അനന്ത നാരായണന്, എടപ്പാള് ഹോസ്പിറ്റല് എന്നിവര് ഒറ്റക്കോ കൂട്ടായോ ആശുപത്രി ചെലവായി 1,05,616 രൂപയും ചികിത്സപ്പിഴവിന്റെ നഷ്ടപരിഹാരമായി നാല് ലക്ഷം രൂപയും കോടതി ചെലവിലേക്ക് 50,000 രൂപയും നല്കാനാണ് വിധി. പൊന്നാനി കുറ്റിക്കാട്ടിലെ തലാപ്പില് ശാലിനി, അമ്മ മിനി എന്നിവരുടെ പരാതിയിലാണ് നടപടി.
2021 ഫെബ്രുവരി മൂന്നിനാണ് ശാലിനിയെ എടപ്പാള് ഹോസ്പിറ്റലില് പ്രവേശിപ്പിച്ചത്. സാധാരണ പ്രസവമായിരിക്കെ പ്രസവസമയത്ത് അപൂർവമായി ചെയ്യുന്ന എപിസിയോട്ടമി ശസ്ത്രക്രിയക്ക് വിധേയമാവുകയും അമിത രക്തസ്രാവമുണ്ടാവുകയും ചെയ്ത് ജീവന് അപകടത്തിലായെന്നാണ് പരാതി. തുന്നിക്കെട്ടുകപോലും ചെയ്യാതെ ശാലിനിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
വേദന കൂടിയതോടെ പതിനാറാം ദിവസം വീണ്ടും ആശുപത്രിയില് കാണിക്കുകയും ചെറിയ തുന്നല് മാത്രമിട്ട് അയക്കുകയും ചെയ്തു. തുടര്ന്ന് തൃശൂരിലെ സ്വകാര്യാശുപത്രിയില് ചികിത്സ തേടിയതിനാലാണ് ശാലിനിയെ രക്ഷിക്കാനായതെന്ന് പരാതിയില് പറഞ്ഞു. ഡോക്ടറുടെ ജോലി എളുപ്പത്തിലാക്കുന്നതിനാണ് ശാലിനിയെ എപിസിയോട്ടമി ചെയ്തതെന്നും പി.ജി വിദ്യാർഥികളാണ് ഇത് നടത്തിയതെന്നും പരാതിയിലുണ്ട്.
ഒരു അടിസ്ഥാനവുമില്ലാതെയാണ് മെഡിക്കല് പ്രോട്ടോകോളിന് വിരുദ്ധമായി എപിസിയോട്ടമി ശസ്ത്രക്രിയ ചെയ്തതെന്ന് കോടതി കണ്ടെത്തി. ജനറല് സര്ജനും ഒബ്സ്ട്രഷ്യനും ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കമീഷന് മുമ്പാകെ പറഞ്ഞു. കമീഷന് പ്രസിഡന്റ് കെ. മോഹന്ദാസ്, അംഗങ്ങളായ സി. പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില് എന്നിവരാണ് വിധി പറഞ്ഞത്. പരാതിക്കാര്ക്ക് വേണ്ടി അഡ്വ. ജോസി ജേക്കബ്, അഡ്വ. മേരി ജോസഫ് എന്നിവര് ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

